കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ മന്ത്രിയെ ആക്രമിച്ചു. മന്ത്രി വീണാ ജോർജ്ജിനെതിരായ കെഎസ്‌യു ആക്രമണം സജീവമായി നിർത്താൻ സിപിഎം. അക്രമത്തിന് തെളിവില്ലന്നും വീഡിയോ ഉണ്ടേൽ പുറത്തുവിടട്ടേ എന്നും കോൺഗ്രസ്. അക്രമം അഴിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അക്ഷേപം

പ്രതിഷേധത്തിനിടെ കോഴിക്കോട് കുന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്‍റ് സി.വി സംജിത്തിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു.

New Update
1001687426

കോട്ടയം: മന്ത്രി വീണാ ജോർജ്ജി നെതിരായ കെ.എസ്‌.യു ആക്രമണം സജീവമായി നിർത്താൻ സിപിഎം.

Advertisment

സിപിഎമ്മിന്റെ പ്രചാരണം തെറ്റാണെന്ന് പറഞ്ഞു പ്രതിരോധിച്ചു യു.ഡി.എഫും കോൺഗ്രസും. 

മന്ത്രിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇല്ല എന്നതാണ് പ്രചാരണത്തിന്റെ കുന്തമുന.

പ്രതിഷേധ പ്രകടനത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ സിപിഎം പ്രവർത്തകർ നടത്തിയത് ഉയർത്തിക്കാട്ടാനും യുഡിഎഫ് ശ്രമിക്കുന്നുണ്ട്. 

ഇതിൻ്റെ പേരിൽ സംസ്ഥാന വ്യാപകമായി സിപിഎം അക്രമം അഴിച്ചുവിടുന്നു. കോൺഗ്രസ് ഓഫീസുകൾക്ക് തീ വെക്കുന്നു.

 പ്രവർത്തകരെ മർദിക്കുന്നു, പ്രചാരണ സാമഗ്രികൾ നശിപ്പിക്കുന്നു.

എന്നാൽ, പോലീസ് കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുകയാണ് ചെയ്യുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു.

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ മന്ത്രിയെ ആക്രമിച്ചു എന്ന പ്രചാരണമാണ് സിപിഎം നടത്തുന്നത്.

ആരോഗ്യ മന്ത്രിയുടെ വീട്ടിൽ റീത്ത് വച്ചതിന് പിന്നാലെ ആക്രമണം നടത്തിയത് ആസൂത്രിതമാണെന്നാണ് സിപിഎം നിലപാട്. കെഎസ്‌യുക്കാരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തള്ളി പറയാത്തതും സിപിഎം പ്രചാരണ വിഷയമാക്കും. 

എന്നാൽ വ്യാപകമായി കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതും മർദനത്തിന്റെ ദൃശ്യങ്ങൾ ഇല്ല എന്ന വാദവും ഉയർത്തി പ്രതിരോധം തീർക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ എല്ലാ ജില്ലകളിലും എസ്എഫ്ഐ , ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ പ്രചരണാർഥം വെച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ കുത്തിക്കീറി.

കോട്ടയം ഈരാറ്റുപേട്ടയിൽ സിപിഎം, ഡിവൈഎഫ്ഐ മാർച്ചിനിടെ യുഡിഎഫ് പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. 

പ്രതിഷേധത്തിനിടെ കോഴിക്കോട് കുന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്‍റ് സി.വി സംജിത്തിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു. 

മലപ്പുറം പാണ്ടിക്കാടും സിപിഎം- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

 കോഴിക്കോട് കുരുവട്ടൂരിൽ കോൺഗ്രസ് ഓഫീസ് സിപിഎം പ്രവർത്തകർ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.

Advertisment