സംസ്ഥാനത്തെ ആഭ്യന്തര ഇൻ്റലിജൻസ് പരാജയം. ആഭ്യന്തര മന്ത്രിക്കു നേരെ ഉണ്ടാകാവുന്ന പ്രതിഷേധങ്ങൾ മുൻകൂട്ടി കാണാൻ കഴിയുന്നില്ല. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിക്കെതിരേയുള്ള വ്യാപക പ്രതിഷേധം ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് കാരണമായേക്കാമെന്ന് കണക്കുകൂട്ടാന്‍ ആയതുമില്ല

പ്രതിഷേധ വിവരം അറിയുന്നതില്‍ ഇന്റലിജന്‍സ് സംവിധാനം പരാജയപ്പെട്ടു.

New Update
1001687657

കോട്ടയം: സംസ്ഥാനത്തെ ആഭ്യന്തര ഇൻ്റലിജൻസ് പരാജയമായി മാറുന്നു. ആഭ്യന്തര മന്ത്രിക്കു നേരെ ഉണ്ടാകാവുന്ന പ്രതിപക്ഷ പ്രതിഷേധങ്ങൾ മുൻകൂട്ടി കാണാൻ കഴിയുന്നില്ല.

Advertisment

സുരക്ഷ ഒരുക്കുന്നതിനുള്ള സേനാ വിന്യാസം ഉൾപ്പടെ നിശ്ചയിക്കുന്നത് ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ്. 

അഞ്ചു ദിവസം മുൻപാണ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഔദ്യോഗിക വസതിയില്‍ റീത്ത്‌വെച്ച് പ്രതിഷേധം ഉണ്ടായത്.

 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഗേറ്റ് തള്ളി തുറന്ന് കടന്ന് വസതിക്ക് മുന്നില്‍ റീത്ത് വെക്കുകയായിരുന്നു. വീടിനു മുന്നിൽ കാര്യമായ സുരക്ഷാ ഒരുക്കങ്ങള്‍ ഇല്ലായിരുന്നു.

രണ്ടു പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

ഇത് ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും വന്‍ പരാജയമാണ് കാണിക്കുന്നത്. അന്നു തന്നെ ഇൻ്റലിജൻസ് വീഴ്ചക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

ഇതിനിടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കു നേരെ കെ.എസ്‌.യു പ്രവർത്തകർ പ്രതിഷേധിക്കുകയും പരുക്ക് പറ്റുകയും ചെയ്യുന്നത്.

പ്രതിഷേധ വിവരം അറിയുന്നതില്‍ ഇന്റലിജന്‍സ് സംവിധാനം പരാജയപ്പെട്ടു.

 മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിക്കെതിരേയുള്ള വ്യാപക പ്രതിഷേധം ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് കാരണമായേക്കാമെന്ന് കണക്കുകൂട്ടാന്‍ ആയതുമില്ല.

Advertisment