/sathyam/media/media_files/2026/02/26/1001687776-2026-02-26-12-09-39.jpg)
കോട്ടയം: ദിയാ ബിനുവിനെ ബിജെപിയുമായിട്ട് കൂട്ടികെട്ടി പ്രചരണം നടത്തിയത് ബി.ജെ.പി സ്ഥാനാർഥി ആയി പാലായിൽ വരുമെന്നു പ്രചരണം നടത്തുന്ന ആളുടെ പി.ആർ വർക്ക് ഏറ്റെടുത്ത പേജിൽ.
പാലാ നഗരസഭ അധ്യക്ഷ ദിയാ ബിനുവിനു തുറന്ന കത്തുമായി കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സ്.
ബിജെപി ഹാൻഡ്‌ലുകൾ നടത്തിയ പ്രചരണം ബോധപൂർവം കേരളാ കോൺഗ്രസ് എമ്മിന്റെയും അത് വഴി ജോസ് കെ. മാണിയുടെയും നേർക്ക് വെക്കുക ആണ് ചെയ്തത്.
അയാളുമായി കേരളാ കോൺഗ്രസ് എമ്മിനു ഒരു ബന്ധവും ഇല്ലെന്ന് ദിയക്കും അറിയാം സോഷ്യൽ മീഡിയ വീക്ഷിക്കുന്ന ആർക്കും അറിയാം.
ജോസ് കെ മാണിയും സംഘവും എന്നെ സൈബർ അധിക്ഷേപം നടത്തുന്നു എന്നും ബിജെപിയുമായി കൂട്ടി കെട്ടാൻ നോക്കുന്നു എന്നും ദിയ സകല മാധ്യമങ്ങളിലും ബൈറ്റ് കൊടുക്കുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ട് മാത്രം നൽകുന്ന ഒരു മറുപടി ആണ് ഇതെന്നും സ്ക്രീൻ ഷോട്ട് സഹിതം ടോബിൻ കെ. അലക്സ് വിശദീ കരിക്കുന്നു.
/filters:format(webp)/sathyam/media/media_files/2026/02/26/img-20260226-wa0049-2026-02-26-12-11-17.jpg)
ഒന്നും രണ്ടും സ്ക്രീന്ഷോട്ട് ശ്രദ്ധിക്കുക, അതിൽ ബിജെപി സ്ഥാനാർഥി ആയി പാലായിൽ വരുമെന്നു പ്രചരണം നടത്തുന്ന ആളുടെ പിആർ വർക്ക് ഏറ്റെടുത്ത പേജിൽ ( ഈരാറ്റുപേട്ട സുൽത്താൻ ) ആണ് താങ്കളെ ബിജെപി ആയിട്ട് കൂട്ടികെട്ടി പ്രചരണം നടത്തിയത്.
ആ പ്രസ്തുത പേജ് ആയി കേരളാ കോൺഗ്രസ് എമ്മിനു ഒരു ബന്ധവും ഇല്ല എന്ന് ദിയക്കും അറിയാം സോഷ്യൽ മീഡിയ വീക്ഷിക്കുന്ന ആർക്കും അറിയാം.
അത് കൊണ്ട് ബിജെപി ഹാൻഡ്‌ലുകൾ നടത്തിയ പ്രചരണം ബോധപൂർവം കേരളാ കോൺഗ്രസ് എമ്മിന്റെയും അത് വഴി ജോസ് കെ. മാണിയുടെയും നേർക്ക് വെക്കുക ആണ് ചെയ്തത്.
പ്രസ്തുത ബിജെപി അനുകൂല പേജിന്റെ ലിങ്ക് താഴെ ചേർക്കുന്നതും ആണ്.. ആർക്കും പോയി കണ്ടു ബോധ്യപ്പെടാം.
/filters:format(webp)/sathyam/media/media_files/2026/02/26/img-20260226-wa0048-2026-02-26-12-11-47.jpg)
അതിനോടൊപ്പം ആദ്യം കോൺഗ്രസ്സും പിന്നെ എൻ.സി.പിയും 2019 ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയും പ്രസ്തുത തെരഞ്ഞെടുപ്പിൽ വോട്ട് തിരിമറി നടത്തിയതിനു ബിജെപി പുറത്തിയതിനു ശേഷം സിപിഎം ലും ചാടിയ ചരിത്രം ഉള്ള അങ്ങയുടെ പിതാവ് ബിനു പുളിക്കണ്ടം ഈ തെരഞ്ഞെടുപ്പിലും ആ പാരമ്പര്യം കാത്തു സൂക്ഷിക്കും എന്ന് ജനത്തിന് തോന്നിയാൽ അത് എങ്ങനെ ആണ് ഇരവാദം ആകുന്നത്?.
അങ്ങയുടെ പിതാവിന്റെ സഹോദരനും നിലവിൽ കൗൺസിലറും ആയ ബിജു പുളിക്കകണ്ടം ലോകസഭ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച ബിജെപി അനുകൂല നിലപാടുകളും, പാലായിൽ നിന്ന് വോട്ട് വെട്ടി കുടുംബം ആയി തൃശൂർ മണ്ഡലത്തിൽ പോയി സുരേഷ് ഗോപിക്ക് വോട്ട് ചെയ്തതും പരസ്യമായി ഇരിക്കെ ബിജെപി ആരോപണം ഉന്നയിച്ചാൽ അത് എങ്ങനെ ആണ് ഇരവാദം ആക്കി എടുക്കുന്നത് ദിയ?.
/filters:format(webp)/sathyam/media/media_files/2026/02/26/img-20260226-wa0047-2026-02-26-12-12-22.jpg)
ഇനി മൂന്നാം ചിത്രത്തിലേക്ക് പോകാം
ഒരു പൊതുപരുപാടിയിൽ ജോസ് കെ. മാണി എം.പിയും ദിയയും കണ്ടപ്പോൾ അങ്ങയെ അഭിസംബോധന ചെയ്യുന്ന ദൃശ്യം ആണ് ഇത്. ഞാൻ വെല്ലുവിളിക്കുക ആണ് നാൾ ഇത് വരെ ജോസ് കെ മാണി ദിയക്കോ പിതാവിനോ എതിരായി പബ്ലിക് ആയി മോശമായി പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് കാണിക്കുവാൻ..
/filters:format(webp)/sathyam/media/media_files/2026/02/26/img-20260226-wa0046-2026-02-26-12-12-56.jpg)
ഇനി ചിത്രം നാലിൽ ദിയ നഗരസഭ അധ്യക്ഷ ആയി തെരഞ്ഞെടുത്ത ഉടൻ കൊടുത്ത ഉടൻ നടത്തിയ എല്ലാ ഇന്റർവ്യൂകളിലും ജോസ് കെ മാണിയെ വ്യക്തിപരമായി അതിക്ഷേപിക്കുന്ന എത്രയോ ബൈറ്റുകൾ ഉണ്ട്.
താങ്കളും താങ്കളുടെ പിതാവും മത്സരിച്ച് ജോസ് കെ മാണിയെ അപകീർത്തി പ്പെടുത്തുന്ന പ്രസ്താവനകൾ ആണ് താഴെ കൊടുത്ത ഇന്റർവ്യൂ ഇൽ ഉള്ളത്.
പകരം ആയി അദ്ദേഹം ഒരിക്കൽ പോലും ദിയയെയോ ദിവ്യയുടെ പിതാവിനെയോ ആക്ഷേപിച്ച ഒരു പ്രസ്താവനയും ഉണ്ടായിട്ടില്ല.
അവസാനമായി ഒരുപാട് മഹത് വ്യക്തികൾ ഇരുന്ന കസേരയിൽ ആണ് ദിയ ഇന്ന് ഇരിക്കുന്നത്.
കേവലം 22 വയസിൽ ഈ നേട്ടം കൈവരിച്ച ദിയയെ അഭിനന്ദനം അറിയിക്കുന്നതിനോടൊപ്പം ക്രിയാത്മക പ്രതിപക്ഷം ആയി പ്രവർത്തിക്കുന്ന കേരളാ കോൺഗ്രസ് എം അങ്ങയുടെ ഭരണത്തിന് എതിരെ ഒരു ആക്ഷേപം ഉന്നയിച്ചാൽ അത് പേർസണൽ ആയി എടുത്ത് ഇരവാദം മുഴക്കാതെ മുന്നോട്ട് പോകണം എന്ന് കൂടി അഭ്യർത്ഥിക്കുന്നു.
വിമർശനം വരുമ്പോൾ അത് പക്വതയോടെ നേരിട്ട് അതിലെ പിഴവുകൾ മനസ്സിലാക്കി വ്യക്തിപരമായി എടുക്കാതെ ഒരുമിച്ചു പാലയുടെ പുരോഗതിക്ക് വേണ്ടി നമ്മുക്ക് മുന്നേറാമെന്നു ടോബിൻ കെ. അലക്സ് കത്തിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us