New Update
/sathyam/media/media_files/9tr9ZO5qc6QXuT6JnL1l.jpg)
കോട്ടയം: ഫ്രാൻസിസ് ജോർജ് എം.പിയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ കോട്ടയം ജില്ലയിലെ പുതുയുഗ യാത്രക്ക് ശേഷം ഇന്ന് പുലർച്ചെയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്.
Advertisment
പാർലമെന്റില്‍ വെച്ച് എം.പിക്കു തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡല്‍ഹിയിലെ ആർ.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അടിയന്തിര ചികിത്സ ലഭ്യമാക്കിയ ശേഷം ഫ്രാൻസിസ് ജോർജ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എം.പി പൂർണ ആരോഗ്യവനാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us