വിറളി പൂണ്ട സി.പി.എം ആക്രമണപാതയിൽ. സർക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എം ആക്രമണപാതയിലേക്ക് നീങ്ങുന്നത് തങ്ങൾക്ക് അനുകൂലമാക്കുമെന്നു കോൺഗ്രസ് വിലയിരുത്തൽ

മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ എല്ലാ ജില്ലകളിലും എസ്എഫ്ഐ , ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ച പ്രതിഷേധത്തിനു പിന്നാലെ വ്യാപക ആക്രമണങ്ങൾ അരങ്ങേറിയിരുന്നു.

New Update
cpm-congress-flag

കോട്ടയം: കെ.എസ്.യു പ്രവർത്തകർ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന ആരോപണത്തിൽ  സി.പി.എം ഉയർത്തിയ വാദങ്ങൾ പൊളിഞ്ഞതോടെ വിറളി പൂണ്ട സി.പി.എം ആക്രമണപാതയിൽ. 

Advertisment

കെ.എസ്‌.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം.

കോഴിക്കോട് തോടന്നൂരിലെ വീടിന്റെ ജനാലയുടെ ചില്ല് തകർന്നു. മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിതുൽ റിമാൻഡിലാണ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വീടിന് നേരെ ആക്രമണം നടന്നത്.

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചുവെന്ന സിപിഎം വാദം കെഎസ്‌യു പൊളിച്ചിരുന്നു. സിപിഎം പുറത്തുവിട്ട ദൃശ്യത്തിൽ ഉള്ളത് മന്ത്രിയുടെ തന്നെ ഗൺമാൻ ആണെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ ഇത് കരിങ്കൊടി ആണെന്നാണ് സിപിഎം നേതാക്കളുടെ വാദം.

ശരിക്കും കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ ദേഹത്ത് സ്പർശിച്ച ചോദ്യത്തിന്  പുറത്തുവന്ന ദൃശ്യങ്ങളിൽ എവിടെയും നേരിട്ടുള്ള സ്പർശനം പ്രകടമായിരുന്നില്ല. 

മറ്റു ദൃശ്യങ്ങൾ ഉണ്ടോ എന്ന് പരതുകയായിരുന്നു ഇരു കൂട്ടരും. അതിനിടെ സിപിഎം സൈബർ കേന്ദ്രങ്ങൾ സ്ലോ മോഷനിൽ എഡിറ്റ് ചെയ്ത ദൃശ്യം പ്രചരിപ്പിക്കാൻ തുടങ്ങി. കറുത്ത തുണികൊണ്ട് കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്നതിന് തെളിവ് ഇതാണ് എന്നായിരുന്നു സൈബർ പേജുകളിലെ അടിക്കുറിപ്പ്. സിപിഎം നേതാക്കളും ഇത് ഏറ്റുപിടിച്ചു.

എന്നാൽ, ഇതേ ദൃശ്യം സിപിഎമ്മിന് തന്നെ ബാധ്യതയായി. ദൃശ്യങ്ങളിൽ കാണുന്ന കറുത്ത തുണി മന്ത്രിയുടെ ഗൺമാന്റെ വസ്ത്രമാണ് എന്നാണ് കെഎസ്‌യുവിന്റെ വാദം. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ ദേഹത്ത് സ്പർശിച്ചിട്ടില്ലെന്നും മന്ത്രി നാടകം കളിക്കുന്നു എന്നുമാണ് വിമർശനം ഉയർന്നു. മറു ആരോപണം ഉയർത്താൻ സിപിഎമ്മിന് സാധിക്കുന്നില്ല. ഇതാണ് ആക്രമണത്തിൻ്റെ പാതയിലേക്ക് സി.പി.എം മാറിയതെന്നു കോൺഗ്രസ് ആരോപിക്കുന്നു. 

മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ എല്ലാ ജില്ലകളിലും എസ്എഫ്ഐ , ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ച പ്രതിഷേധത്തിനു പിന്നാലെ വ്യാപക ആക്രമണങ്ങൾ അരങ്ങേറിയിരുന്നു.

കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. പ്രതിഷേധത്തിനിടെ കോഴിക്കോട് കുന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്‍റ് സി.വി സംജിത്തിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു. 

മലപ്പുറം പാണ്ടിക്കാടും സിപിഎം- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസ് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. കോഴിക്കോട് കുരുവട്ടൂരിൽ കോൺഗ്രസ് ഓഫീസ് സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. കോട്ടയം ഈരാറ്റുപേട്ടയിൽ സിപിഎം - ഡിവൈഎഫ്ഐ മാർച്ചിനിടെ യുഡിഎഫ് പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി.

എന്നാൽ, സിപിഎം ആക്രമണം അഴിച്ചു വിടുന്നത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങൾക്ക് അനുകൂലമായി മാറുമെന്ന വിലയിരുത്തൽ കോൺഗ്രസിനുണ്ട്.

 സി.പി.എം ഉയർത്തുന്ന പൊള്ളയായ വാദങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. വരും ദിവസങ്ങളിൽ സർക്കാനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.

Advertisment