/sathyam/media/media_files/2025/03/13/tC8VvmGC4jBLMEiYuxQn.jpg)
കോട്ടയം: കേരളത്തിൽ ഇന്നു മുതൽ മഴ കുറയും ചൂട് കൂടുകയും ചെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷകർ.
കഴിഞ്ഞ ഒരാഴ്ചയായി ഒറ്റപ്പെട്ട ഇടങ്ങങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മഴക്ക് കാരണമായ അന്തരീക്ഷ ഘടകങ്ങൾ ദുർബലമായതോടെ മഴ കുറയും.
കേരളത്തിൽ ഇന്നും ഒന്നോ രണ്ടോ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും.
വടക്കൻ കേരളത്തിൽ 36 ഡിഗ്രിയിലേക്ക് പകൽ താപനില ഉയരും.
കഴിഞ്ഞ ദിവസം വ്യാപകമായി മഴ ലഭിച്ചതിനാൽ തെക്കൻ, മധ്യ ജില്ലകളിൽ ചൂട് ഇന്ന് മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവായിരിക്കും.
അടുത്ത ദിവസങ്ങളിൽ തെക്കൻ ജില്ലകളിലും ചൂട് വർദ്ധിക്കും.
അതേസമയം, മഴ മാറുന്നത്തിൽ ആശ്വാസത്തിലാണ് നെൽ കർഷകർ. കേരളത്തിൽ കൊയ്ത്ത് നടക്കുന്ന സമയമാണിത്.
ഈ സമയം മഴ ശക്തമാകുന്നത് നെല്ല് സംഭരണത്തിനു തടസമാണ്.
ഇതോടൊപ്പം നെൽ ചെടികൾ ഒടിഞ്ഞു വീഴാനും മഴ കാരണമാകും. കൊയ്ത്ത് കഴിയുന്നവരെ മഴ ഉണ്ടാകരുതേ എന്ന പ്രാർഥനയിലാണ് കർഷകർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us