മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം; നേട്ടം മോദിക്ക് തന്നെ; ഡൽഹി ചർച്ചയിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രതികരണം

ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ കേന്ദ്ര - സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുള്ളതാണ്. പൗരാണിക പാരമ്പര്യമുള്ള യഥാർത്ഥ ഭാരതീയ സഭയെന്ന വിശേഷണമാണ് സഭയ്ക്ക് ബിജെപിയും, ആർ എസ് എസും നൽകിയിട്ടുള്ളത്.

New Update
catholica bava
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹി ചർച്ച ഗുണം കാണുന്നതിനുള്ള സാധ്യത തെളിയുകയാണ്. ഡൽഹി ചർച്ചയിൽ  പരിശുദ്ധ കാതോലിക്കാ ബാവായുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ആശാ വഹമാണ്.

Advertisment

സഭാതർക്കത്തിലെ 1958, 1995, 2017 കോടതി വിധികളെല്ലാം ഇക്കാര്യം തന്നെയാണ് പറയുന്നതെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ചൂണ്ടിക്കാട്ടി.


പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ കാലം മുതൽ മലങ്കര സഭയുടെയും നിലപാട് ഇതു തന്നെയെന്ന് കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ കേന്ദ്ര - സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുള്ളതാണ്. പൗരാണിക പാരമ്പര്യമുള്ള യഥാർത്ഥ ഭാരതീയ സഭയെന്ന വിശേഷണമാണ് സഭയ്ക്ക് ബിജെപിയും, ആർ എസ് എസും നൽകിയിട്ടുള്ളത്.


ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലങ്കരസഭയുടെ അസ്ഥിത്വത്തിനെ തിരായുള്ള നിലപാട് ആരും സ്വീകരിക്കില്ല, നിഖ്യാ സുന്നഹദോസ് വിളിച്ചു കൂട്ടിയ കുസ്തന്തീനോസ് ചക്രവർത്തിയും സഭകളുടെ യോജിപ്പാണ് ചർച്ച ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.


സഭാ സമാധനത്തിന് മറ്റെങ്ങും പോകേണ്ടതില്ല. സ്വത്വവും സത്യവും മനസിലാക്കിയാൽ മാത്രം മതിയെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

കോട്ടയം പഴയ സെമിനാരിയിൽ മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിൽ സംസാരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷൻ.

Advertisment