എന്‍ഡിഎയില്‍ പൂഞ്ഞാറിനു പകരം കടുത്തുരുത്തിയോ കോട്ടയമോ വിട്ടുനല്‍കണമെന്നു ബിഡിജെഎസ്. ആവശ്യത്തോട് ബിജെപി പ്രാദേശിക നേതൃത്വങ്ങള്‍ക്ക് എതിര്‍പ്പ്. സ്ഥാനാര്‍ഥി ചര്‍ച്ചകളും സജീവം

പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന്റെ പേര് ഉയരുന്നുണ്ടെങ്കിലും നേതൃത്വത്തിന് താല്‍പര്യമില്ല. പകരം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷ പദവി വേണമെന്നാണ് ജോര്‍ജിന്റെ ആവശ്യം.

New Update
rajeev chandrasekhar thushar vellappally

കോട്ടയം: എന്‍.ഡി.എയില്‍ കോട്ടയത്ത് പൂഞ്ഞാറിനു പകരം കടുത്തുരുത്തിയോ കോട്ടയമോ വിട്ടുനല്‍കണമെന്ന ബി.ഡി.ജെ.എസിന്റെ ആവശ്യത്തോട് ബി.ജെ.പി പ്രാദേശിക നേതൃത്വങ്ങള്‍ക്ക് എതിര്‍പ്പ്.  

Advertisment

പ്രാദേശിക നേതൃത്വങ്ങള്‍ തങ്ങളുടെ അഭിപ്രായം നേതൃത്വത്തെ അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പകരം സീറ്റ് എന്ന ആവശ്യത്തില്‍ നിന്നു ബി.ഡി.ജെ.എസ് പിന്നോട്ടില്ല. കഴിഞ്ഞ രണ്ടു തവണയായി പൂഞ്ഞാറില്‍ മത്സരിക്കുന്നത് ബി.ഡി.ജെ.എസാണ്. 


പൂഞ്ഞാര്‍ തെക്കേക്കര പാഞ്ചായത്ത് ഇക്കുറി ബി.ജെ.പിയാണ് ഭരിക്കുന്നത്. മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും ബി.ജെ.പി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ബി.ജെ.പിയെ സീറ്റ് ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. 


എന്നാല്‍, പകരം സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് ബി.ഡി.ജെ.എസ് പിന്നോട്ടില്ല. പൂഞ്ഞാറിനു പുറമേ വൈക്കം സീറ്റ് മാത്രമാണ് ബി.ഡി.ജെ.എസിനുള്ളതെന്നതിനാല്‍ ബി.ഡി.ജെ.എസിന്റെ അഭിമാന പ്രശ്‌നം കൂടിയാണിത്. കോട്ടയം സീറ്റിനോടാണ് ബി.ഡി.ജെ.എസിനു താൽപര്യം. 

pc george

അതേസമയം, പൂഞ്ഞാറില്‍ ആര് മത്സരിക്കുമെന്നതില്‍ ബി.ജെ.പിയില്‍ തീരുമാനമായിട്ടില്ല. പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന്റെ പേര് ഉയരുന്നുണ്ടെങ്കിലും നേതൃത്വത്തിന് താല്‍പര്യമില്ല. പകരം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷ പദവി വേണമെന്നാണ് ജോര്‍ജിന്റെ ആവശ്യം. ഇതിനിടെ പഴയ ജനപക്ഷം നേതാക്കളുടെ യോഗം വിളിച്ചു നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാനും ശ്രമം നടത്തിയിരുന്നു.  

shone george


പാലായില്‍ ഷോണ്‍ ജോര്‍ജ് സഥാനാര്‍ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍, ബി.ജെ.പിക്കു പ്രതീക്ഷയില്ലാത്ത മണ്ഡലമാണ് പാലാ. ബി.ജെ.പി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പേരാണ് ഇപ്പോള്‍ ഉയരുന്നത്. 


George Kurian

ചങ്ങനാശേരിയില്‍ ബി. രാധാകൃഷ്ണ മേനോന്റെ പേരും സജീവ ചര്‍ച്ചകളിലുണ്ട്. കടുത്തുരുത്തിയില്‍ അടുത്തിടെ പാര്‍ട്ടിയില്‍ എത്തിയ റെജി ലൂക്കോസ് മത്സരിക്കുമെന്നാണ് സൂചനകള്‍. 

ഏറ്റുമാനൂരില്‍ വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ പേരാണ് ഉയരുന്നത്. പുതുപ്പള്ളിയില്‍ പ്രാദേശിക നേതാക്കളെ മത്സരിപ്പിക്കാനാണു നീക്കം. കോട്ടയത്ത് ടി.എന്‍ ഹരികുമാറിന്റെ പേരും ഉയര്‍ന്നു വരുന്നുണ്ട്.

Advertisment