New Update
/sathyam/media/media_files/2026/02/28/kerala-story-2-show-cancelled-2026-02-28-16-18-40.jpg)
കോട്ടയം: കേരള സ്റ്റോറി - 2 കോട്ടയം അനശ്വര തീയേറ്ററിൽ പ്രദർശിപ്പിക്കാനുള്ള നീക്കം തടഞ്ഞ് ഡിവൈഎഫ്ഐ.
Advertisment
പ്രദർശന വിലക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കിയതോടെയാണ് അനശ്വര തീയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കാൻ തുടങ്ങിയത്.
വിവരം അറിഞ്ഞു എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ സിനിമ പ്രദർശനം നിർത്തി വെക്കാൻ ആവശ്യപ്പെടു. എന്നാൽ, ഓപ്പറേറ്റർ ആദ്യം നിർത്തിവെക്കാൻ തയാറായില്ല. മാനേജരോട് ചോദിക്കണമെന്ന മറുപടി നൽകി.
ഇതോടെ മാനേജരും അടിമേടിക്കും നീയും അടിമേടിക്കും എന്നു ഡിവൈഎഫ്ഐ പ്രവർത്തകർ വെല്ലുവിളിച്ചു. തുടർന്ന് പ്രർശനം നിർത്താൻ തീയറ്റർ മാനേജർ തീരുമാനിക്കുകയായിരുന്നു.
പിന്നാലെ തീയറ്ററിനുള്ളിൽ കടന്ന പ്രവർത്തകർ എല്ലാവരും സഹകരിക്കണമെന്നും നിങ്ങളുടെ പണം തിരിച്ചു നൽകും എന്ന് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us