ഇറാന്‍ സംഘര്‍ഷം ഇന്ത്യന്‍ കയറ്റുമതി മേഖല പ്രതിസന്ധിയിലേക്ക്. പെട്രോളിയം വിലയില്‍ വര്‍ധനവ് ഉണ്ടാകാനും സാധ്യത. പാചക വാതക വില വര്‍ധിപ്പിച്ചതും യുദ്ധ സാഹചര്യത്തില്‍!

വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ എണ്ണ കമ്പനികള്‍ എല്ലാ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ടെന്നാണ് വിശദീകരണമെങ്കിലും യുദ്ധ ഭീതിയും നിലവിലെ വര്‍ധനവിന് പിന്നല്‍ ഉണ്ടെന്നു കരുതുന്നവര്‍ ഏറെ.

New Update
crude-oil

കോട്ടയം: അമേരിക്ക- ഇസ്രായേല്‍ പിന്തുണയില്‍ ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെ തുടര്‍ചലനങ്ങള്‍ ഇന്ത്യന്‍ കയറ്റുമതി മേഖലയെ സാരമായി ബാധിക്കും.

Advertisment

അറബ് രാജ്യങ്ങളില്‍ നോമ്പ് കാലമായതിനാല്‍ കേരളത്തില്‍ നിന്നടക്കം പഴം പച്ചക്കറികള്‍ കയറ്റുമതി ചെയ്തിരുന്നു.

എന്നാല്‍, സംഘര്‍ഷം ആരംഭിച്ചതോടെ അറബ് രാജ്യങ്ങള്‍ വ്യോമ പാത അടച്ചിട്ടിരിക്കുകയാണ്. ഹോര്‍മുസ് കപ്പല്‍ പാത ഇറാനും അടച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിനെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ.


നിലവില്‍  കപ്പല്‍ ഗതാഗതം ഏറെക്കുറേ നിലച്ച അവസ്ഥയിലാണ്. ഇത് ഇന്ത്യയില്‍ ഇന്ധന വിലയും വര്‍ധിപ്പിക്കും. ഇന്ത്യയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില എണ്ണ കമ്പനികള്‍ കൂട്ടിയിട്ടുണ്ട്. 


സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയില്‍ മാറ്റമില്ല.

വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ എണ്ണ കമ്പനികള്‍ എല്ലാ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ടെന്നാണ് വിശദീകരണമെങ്കിലും യുദ്ധ ഭീതിയും നിലവിലെ വര്‍ധനവിന് പിന്നല്‍ ഉണ്ടെന്നു കരുതുന്നവര്‍ ഏറെ.

സംഘര്‍ഷം നീണ്ടാല്‍ ഒരു ബാരലിന് 100 ഡോളറിന് മുകളിലേക്ക് വില കുതിച്ചേക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് പണപ്പെരുപ്പം വര്‍ധിപ്പിക്കും. ഗതാഗതം, ഭക്ഷ്യവില, വ്യവസായ ഉത്പാദനം എന്നിവയെ നേരിട്ട് ബാധിക്കും.


എണ്ണവില ഉയരുന്നത് ഓഹരി വിപണികളെ തളര്‍ത്തുകയും, ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യും.ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ കടുത്ത പ്രത്യാക്ര മണത്തിലേക്ക് കടക്കുമെന്ന് ഉറപ്പാണ്. 


ഇതിനോടകം  'ട്രൂ പ്രോമിസ് 4' എന്ന സൈനിക നീക്കത്തില്‍ 14 അമേരിക്കന്‍ സൈനിക താവളങ്ങള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ എംഎസ്ടി  വിഭാഗത്തില്‍പ്പെട്ട വമ്പന്‍ യുദ്ധക്കപ്പലിന് നേരെ ഐആര്‍ജിസി നേവി മിസൈല്‍ ആക്രമണം നടത്തി.

കപ്പലിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയിലെ മറ്റ് അമേരിക്കന്‍ നാവിക ആസ്തികളും തങ്ങളുടെ ഡ്രോണുകളുടെയും മിസൈലുകളുടെയും പരിധിയിലാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.


ഇറാന്റെ പ്രത്യാക്രമണത്തില്‍ ദുബായ് വിമാനത്താവളം, ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍, പാം ജുമൈറ എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


ഇതിനിടെ, കുവൈറ്റിലെയും സൗദി അറേബ്യയിലെയും അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണം നടന്നതായി സൂചനയുണ്ട്. 

ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാന്‍ സൈന്യം അതിന്റെ സര്‍വ്വസന്നാഹങ്ങളുമായി രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യ ഒന്നടങ്കം ഒരു വന്‍ യുദ്ധത്തിന്റെ നിഴലിലാണ്.

Advertisment