/sathyam/media/media_files/2025/02/08/IcYmFcb9Ujd5xEXps6C1.jpg)
കോട്ടയം: ഇറാന്‍ യുദ്ധം റബര്‍ മേഖലയെ ബാധിക്കുമോ, കര്‍ഷകര്‍ ആശങ്കയിലാണ്. റബര്‍ കമ്പനികള്‍ യുദ്ധത്തിന്റെ പേരു പറഞ്ഞു വിലയിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു വ്യാപാരികള്‍ പറയുന്നു.
മുന്‍പും സമാന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അതേമസയം, റബറിന് അന്താരഷ്ട്ര വിപണിയിൽ ഉൾപ്പടെ ക്ഷാമം നേരിടുന്നതിനാല്‍ വലിയ വിലയിടിവ് ഉണ്ടാകാന്‍ സാധ്യതയും കുറവാണ്.
അതേസമയം, റബര്‍വില 221 രൂപയിലേക്ക് എത്തിയിട്ടുണ്ട്. താപനില ഉയര്‍ന്നതോടെ റബര്‍ മരങ്ങളില്‍ നിന്നുള്ള പാല്‍ ലഭ്യത കുറഞ്ഞു. റബര്‍ ക്ഷാമം രൂക്ഷമായി. ഇതാണ് വില കൂടാന്‍ കാരണം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഷീറ്റിന് 25രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ആര്‍.എസ്.എസ് ഫോര്‍ റബര്‍ ബോര്‍ഡ് വില 221 ല്‍ എത്തിയെങ്കിലും വിപണിയില്‍ ചരക്കിന് ക്ഷാമമുള്ളതിനാല്‍ 222- 223രൂപയ്ക്കാണ് ടയര്‍ കമ്പനികള്‍ക്കായി വന്‍കിട വ്യാപാരികള്‍ വാങ്ങുന്നത്.
അന്താരാഷ്ട്രവിലയും കൂടി നിൽക്കുകയാ ണ്. ബാങ്കോക്ക് വില 230 കടന്ന സാഹചര്യത്തില്‍ ആഭ്യന്തര വില അടുത്ത മാസം 250 വരെ എത്താനുള്ള സാധ്യതയും ഏറെ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us