/sathyam/media/media_files/2026/03/02/645574892_1465892011562616_8943064795074851023_n-2026-03-02-09-34-42.jpg)
കോട്ടയം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രചിച്ച My Journey through Gandhi villages ( ഗാന്ധിഗ്രാമങ്ങളിലൂടെ) എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്‍ മമ്മൂട്ടിയും സംവിധായകനായ അടൂർ ഗോപാലകൃഷ്ണനും ചേര്‍ന്ന് നിര്‍വഹിച്ചു.
കേരളത്തിലെ പതിനാല് ജില്ലകളിലെയും പട്ടികജാതി - പട്ടികവര്‍ഗകോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012 ല്‍ ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതിയെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗക്ഷേമ വകുപ്പില്‍ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിഗ്രാം പദ്ധതിയില്‍പ്പെടുന്ന ഗ്രാമങ്ങള്‍ക്ക് അനുവദിക്കുകയുണ്ടായി.
അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടില്‍ നിന്നും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പണം അനുവദിക്കുകയും ചെയ്തു. 2013 മുതല്‍ താനും കുടുംബവും ഞങ്ങളുടെ പുതുവര്‍ഷം ആഘോഷിക്കുന്നതും വിവിധ ആദിവാസി ഊരുകളിലാണ്.
ഗാന്ധിഗ്രാം പദ്ധതിയിലൂടെ നമ്മുടെ പട്ടികജാതി പട്ടികവര്‍ഗ ഗ്രാമങ്ങളുടെ മുഖഛായ മാറിയത് എങ്ങിനെയെന്ന് ഈ പുസ്തകത്തില്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്.
അവിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍,സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ ഇവയുടെയെല്ലാം സമഗ്രമായ ചിത്രം ഈ പുസ്തകത്തിലൂടെ നല്‍കാന്‍ കഴിഞ്ഞുവെന്നാണ് തൻ്റെ വിശ്വാസം.
ചലച്ചിത്രലോകത്തിന് കേരളം സംഭാവന ചെയ്ത രണ്ടുമഹാപ്രതിഭകളെക്കൊണ്ട് ഈ പുസ്തകം പുറത്തിറക്കാന്‍ കഴിഞ്ഞുവെന്നത് തനിക്ക് വളരയേറെ ചാരിതാര്‍ത്ഥ്യം നല്‍കുന്നു എന്നും ചെന്നിത്തല പ്രകാശന ചടങ്ങിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us