/sathyam/media/media_files/2026/03/02/2636365-untitled-1-2026-03-02-10-24-29.webp)
കോട്ടയം: ജനുവരി മുതല്‍ വേനല്‍ ചൂട് കാരണം ഗാര്‍ഹിക വൈദ്യുതി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. വൈദ്യുതി ബില്‍ കൂടുമെന്ന ആശങ്ക ഉണ്ടെങ്കിലും ചൂട് കൂടുന്നതിനാല്‍ ജനങ്ങള്‍ക്കു മറ്റു മാര്‍ഗങ്ങളില്ല.
ഇതിനിടെയാണ് കെഎസ്ഇബിയില്‍ ടൈംസ് ഓഫ് ദ ഡേ ടിഒഡി സംവിധാനം നിലവില്‍ വന്നു എന്നുള്ള സന്ദേശങ്ങളും ഇനി ഇടാക്കാന്‍ പോകുന്ന നിരക്കിന്റെ കണക്കുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഉപഭോകളതാക്കളെ ആശങ്കയിലാക്കുന്നുണ്ട്.
വൈദ്യുതി ഉപയോഗിക്കുന്ന സമയത്തെ അടിസ്ഥാനമാക്കി നിരക്ക് വ്യത്യാസപ്പെടുന്ന ഒരു സംവിധാനമാണ് ടൈം ഓഫ് ഡേ ബില്ലിങ്.
മൂന്നു തരത്തിലാണ് ഒരു ദിവസത്തെ കെഎസ്ഇബി വിഭജിച്ചിട്ടുള്ളത്- നോര്‍മല്‍ (, രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ), പീക്ക് (വൈകിട്ട് ആറുമുതല്‍ രാത്രി പത്തുവരെ), നോണ്‍-പീക്ക് (രാത്രി പത്തു മുതല്‍ പുലര്‍ച്ചെ ആറുവരെ) മണിക്കൂറുകള്‍.
പീക്ക് സമയങ്ങളില്‍ വൈദ്യുതി നിരക്ക് കൂടുതലും നോണ്‍-പീക്ക് സമയങ്ങളില്‍ സാധാരണ നിരക്കുമായിരിക്കും. നോര്‍മല്‍ സമയങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ വൈദ്യുതി നിരക്ക് കുറവുമായിരിക്കും.
കെഎസ്ഇബി നടപ്പിലാക്കുന്ന ടൈം ഓഫ് ഡേ സംവിധാനത്തെക്കുറിച്ച് പ്രചരിക്കുന്ന ഈ സന്ദേശവും നിരക്കുകളും തെറ്റാണ്.
എല്ലാ ഉപഭോക്താക്കള്‍ക്കുമല്ല മറിച്ച് മാസം 250 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് മൂന്നു സമയക്രമങ്ങളില്‍ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ഡേ ബില്ലിങ് നിലവിലുള്ളത്.
പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവര്‍ക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25% അധികനിരക്കും രാവിലെ 6നും വൈകുന്നേരം 6നുമിടയില്‍ 10 ശതമാനം കുറവ് നിരക്കുമാണ് ബാധകം. മറ്റു സമയങ്ങളില്‍ സാധാരണ നിരക്കാണ്.
2025 ജനുവരി മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. 2024 ഡിസംബര്‍ 31 വരെ മാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചവരെയാണ് ടിഒഡി ബില്ലിങ്ങിലേക്കു മാറ്റിയത്. പ്രചരിക്കുന്ന സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നില്ല. എല്ലാവര്‍ക്കും ബാധകമാണെന്ന തരത്തിലാണ് അറിയിപ്പുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us