/sathyam/media/media_files/ophHGaE0j2myJN6A392x.jpg)
കോട്ടയം: മെയ് പകുതിയോടെ കേരളത്തിലെ രാത്രിയിലെ വൈദ്യുതി ആവശ്യം 6118 മെഗാവാട്ട് വരെ ഉയരും.. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആവശ്യകതയായിരിക്കാം ഇത്.
മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയ ആവശ്യം മുന്‍കൂട്ടി കണ്ടാണ് ബോര്‍ഡ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫെബ്രുവരിയിലെ രാത്രിയിലെ ശരാശരി വൈദ്യുതി ആവശ്യം 5258 മെഗാവാട്ട് ആണ്. മാർച്ച് മുതൽ ഇതു വർധിക്കും.
വേനല്‍ക്കാലത്ത് വൈദ്യുതി ലഭ്യമാക്കാന്‍ കെഎസ്ഇബിയും നീക്കങ്ങള്‍ നടത്തുന്നുണ്ട്. വൈദ്യുതി തടസമില്ലാതെ, നഷ്ടമില്ലാതെ ഉപയോക്താക്കളിലെത്തിക്കാന്‍ ലൈനിലെ 'ലോഡ്- ജനറേഷന്‍ ബാലന്‍സ്' സുസ്ഥിരമായി നിലനിര്‍ത്താനുള്ള വിപുലമായ കര്‍മപദ്ധതിയാണ് ബോര്‍ഡ് ആവിഷ്‌കരിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൈദ്യുതി തടസം ഉണ്ടാകുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും. ഇത് ഒഴിവാക്കാനണ് കര്‍ശന നിദേശങ്ങള്‍ സര്‍ക്കാര്‍ കെ.എസ്.ഇ.ബിക്ക് നില്‍കിയിരിക്കുന്നത്.
വൈദ്യുതി ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അമിതമായ ലോഡ് കാരണം പ്രാദേശികമായ തടസങ്ങള്‍ ഒഴിവാക്കാന്‍ വൈകിട്ട് ആറുമുതല്‍ രാത്രി 11 വരെ ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചു.
എയര്‍ കണ്ടീഷണറുകള്‍, മോട്ടോറുകള്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയവ നിയന്ത്രിതമായി ഉപയോഗിക്കുന്നത് വെദ്യുതി ലൈനിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്നു കെ. എസ്.ഇ.ബി പറയുന്നു.
ഇതിനിടെ മാർച്ച് മാസത്തിൽ കെഎസ്ഇബി ഉപഭോക്താക്കൾക്ക് ഇന്ധനസർചാർജ് തിരികെ ലഭിക്കുമെന്നു കെ എസ്ഇബി അറിയിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ് വൈദ്യുതിബില്ലിൽ കുറവുചെയ്തു നൽകുന്നത്.
2026 ജനുവരി മാസത്തിൽ വൈദ്യുതി വാങ്ങൽ വിലയിൽ ഉണ്ടായ കുറവാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് കൈമാറുന്നത്.
താപവൈദ്യുത നിലയങ്ങളിൽനിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു നൽകിയ ചെലവിൽ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സർചാർജ് 2 പൈസ യൂണിറ്റ് ആയി കണക്കാക്കിയിട്ടുണ്ട്.
മാർച്ച് മാസത്തെ ബില്ലിൽ കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 പൈസയും ദ്വൈമാസ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1 പൈസയുടെയും കുറവ് ലഭിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us