പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം. ഗള്‍ഫ് നാടുകളിലെ അവസ്ഥ നാട്ടിലെ ന്യുസ് ചാനലുകള്‍ പറയുന്ന പോലെയല്ല. ചിലര്‍ ഇവിടെയൊരു പ്രശ്‌നവും ഇല്ല എന്നു പറയുന്നതും ശരിയല്ലെന്നു പ്രവാസികള്‍. മലയാളം ന്യൂസ് ചാനലുകളുടെ പേരില്‍ വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നു. ഇതെല്ലാം പ്രവാസി കുടുംബങ്ങളെ ആശങ്കയിലാക്കുന്നു

യാത്രാക്ലേശം പരിഹരിക്കുന്നതിനായി യുഎഇയിലെ വിമാന കമ്പനികള്‍ പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

New Update
ADDITION_APTOPIX_Israel_Palestinians_29019

കോട്ടയം: ലക്ഷക്കണക്കിന് ഇന്ത്യാക്കാരാണ് ഓരോ അറബ് നാട്ടിലും പണിയെടുക്കുന്നത്. തൊഴില്‍, വ്യാപാര ആവശ്യങ്ങള്‍ക്കായി കുടുംബമൊന്നാകെയോ, മക്കളോ, പിതാവോ, മാതാവോ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ട്.

Advertisment

 പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ അശാന്തി പടരുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നതുപോലെ അത്ര ഭീകരമായ അന്തിരീക്ഷത്തിലേക്കു മാറിയിട്ടില്ലെന്നു പ്രവാസികള്‍.


മലയാളം ന്യൂസ് ചാനലുകളുടെ പേരില്‍ വ്യാജ വാര്‍ത്തകളും ഇതിനിടെ പ്രചരിക്കുന്നുണ്ട്. പല തരം വാര്‍ത്തകള്‍ വരുന്നത് നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.


ഗള്‍ഫ് നാടുകളിലെ അവസ്ഥ നാട്ടിലെ ന്യുസ് ചാനലുകള്‍ പറയുന്ന പോലെയല്ല , അത് പോലെ തന്നെ പ്രവാസികള്‍ ചിലര്‍ പറയുന്ന പോലെ ഇവിടെയൊരു പ്രശ്‌നവും ഇല്ല എല്ലാം നോര്‍മ്മലാണ് എന്നതും ശരിയല്ലെന്നു പ്രവാസികള്‍ പറയുന്നു. കാര്യങ്ങള്‍ പതിവ് പോലെയല്ല.

മിസൈലുകള്‍ ഇടവേളകളില്‍ വരുന്നുണ്ട് . അത് പൊട്ടിച്ചു കളയുന്നും ഉണ്ട്. ആ സൗണ്ട് ആണ് സ്‌ഫോടനം എന്ന് ചാനലുകള്‍ പറയുന്നത്. അതിന്റെ അവശിഷ്ടങ്ങള്‍ വീണിട്ടാണ് ചില സ്ഥലങ്ങളില്‍ തീയും പുകയും മറ്റു പരുക്കുകളും ഉള്ളത്. അമേരിക്കന്‍ എയര്‍ ബേസ് ആണ് ലക്ഷ്യം എന്ന് ഇറാന്‍ പറയുന്നു എങ്കിലും ലക്ഷ്യങ്ങള്‍ മാറി പോകുന്നു.


മിസൈല്‍ പൊട്ടിച്ചു കളയുമ്പോള്‍ ഉള്ള സൗണ്ട് അത് ഭയങ്കരമായ പേടിപ്പെടുത്തുന്ന സൗണ്ട് തന്നെയാണ്. അത് പൊട്ടുമ്പോള്‍ ജനലും വാതിലുമെല്ലാം പ്രകമ്പനം ഉണ്ടാവുന്നുണ്ട് . തുടര്‍ച്ചയായി കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും പേടി തോന്നും. 


വീടിന് പുറത്തിറങ്ങരുത് എന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം. ഫോണില്‍ എമര്‍ജന്‍സി അലെര്‍ട്ടുകള്‍ വരുന്നുണ്ട് .

എയര്‍ സ്പേസ് ക്‌ളോസ്ഡ് ആണ് . എയര്‍പോര്‍ട്ട് അടച്ചിട്ടിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ ഓപ്പണ്‍ അയാള്‍ മാത്രമേ അപകടം ഒഴിവായി എന്ന് പറയാന്‍ സാധിക്കൂ എന്നും നാട്ടിലേച്ച് ചില വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രവാസികള്‍ പറയുന്നു.

പക്ഷേ, ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ട്. വിസിറ്റിങ് വിസയ്ക്കു വന്നവരെ ഉള്‍പ്പടെ തിരികെ അയക്കാനാണ് പലരുടെയും ശ്രമം. ഉയര്‍ന്ന ടിക്കറ്റ് നിരക്കും കുറവ് സര്‍വീസുമാണ് ഉളളത്.

യാത്രാക്ലേശം പരിഹരിക്കുന്നതിനായി യുഎഇയിലെ വിമാന കമ്പനികള്‍ പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എമിറേറ്റ്സ് എയര്‍ലൈന്‍സ് ഭാഗികമായി സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. നിലവില്‍ ബുക്കിംഗ് ഉള്ളവര്‍ക്കാണ് ഈ സേവനം ലഭ്യമാകുക. ദുബായ് വിമാനത്താവളവും അല്‍ മക്തും വിമാനത്താവളവും ഉടന്‍ പൂര്‍ണ്ണമായി തുറക്കുമെന്ന സൂചനകളുണ്ട്.

നിലവിലെ സംഘര്‍ഷങ്ങള്‍ കടുത്ത യുദ്ധത്തിലേക്കു പോകുമോ എന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്. യുദ്ധസാഹചര്യം നീണ്ടുപോയാല്‍ തൊഴില്‍, വിദ്യാഭ്യാസം, യാത്രാസൗകര്യം എന്നിവയെല്ലാം ബാധിക്കും.

Advertisment