മാര്‍ച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരും. തെരഞ്ഞെടുപ്പിന് മുന്‍പായി നാടെങ്ങും ഉദ്ഘാടന മഹാമഹം. എം.എല്‍.എമാര്‍ തിരക്കോട് തിരക്കില്‍. നേരിട്ട് ഉദ്ഘാടനം ചെയ്യാന്‍ പറ്റാത്ത് ഓണ്‍ലൈനാക്കി മന്ത്രിമാരും.

അവസാന നിമിഷം ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ജനങ്ങളുടെ മനസില്‍ തങ്ങി നില്‍ക്കുമെന്നാണു ജനപ്രതിനിധികളുടെ പക്ഷം.

New Update
election.1.2389404-2-560x350

കോട്ടയം: മാര്‍ച്ച് പകുതിയോടെ കേരളത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരും, ഏപ്രില്‍ പകുതിയോടെയോ അല്ലെങ്കില്‍ ഏപ്രില്‍ അവസാനമോ കേരളത്തില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകും.

Advertisment

പെരുമാറ്റചട്ടം നിലവില്‍ വന്നാല്‍ പദ്ധതികളുടെ ഉ്ദഘാടനം ഒന്നും നടക്കില്ല. ഇതോടെ നാടെങ്ങും ഉദ്ഘാടനങ്ങളാണ് നടക്കുന്നത്.


എം.എല്‍.എമാരാണു പ്രാദേശിക പദ്ധതികളുടെ ഉദ്ഘാടകര്‍. വലിയ പദ്ധതികള്‍ മന്ത്രിമാര്‍ക്ക് നേരിട്ട് എത്താന്‍ സാധിച്ചില്ലെങ്കില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു. 


അവസാന നിമിഷം ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ജനങ്ങളുടെ മനസില്‍ തങ്ങി നില്‍ക്കുമെന്നാണു ജനപ്രതിനിധികളുടെ പക്ഷം.

ഇതോടൊപ്പം ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെയും റോഡുകളുടെയും പാലങ്ങളുടെയുമെല്ലാം നിര്‍മാണ ഉദ്ഘാടനവും അതിവേഗത്തില്‍ നടക്കുന്നുണ്ട്.


പെരുമാറ്റ ചട്ടം വന്നു കഴിഞ്ഞാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കില്ല. ഇതോടൊപ്പം
നാടെങ്ങും പദ്ധതി അനുവദിച്ചത് ഇടപെട്ടവര്‍ക്ക് അനുമോദനം അറിയിച്ചുകൊണ്ടുള്ള ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നിരന്നു കഴിഞ്ഞു.


 വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയില്‍ സജീവമാണ്. പല മണ്ഡലങ്ങളിലും വികസനം മുടങ്ങിയതിനെക്കുറിച്ചു രൂക്ഷമായ തകര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതു പാലായാണ്. മാണി സി. കാപ്പനെതിരെ കടുത്ത പ്രതിഷേധം മണ്ഡലത്തില്‍ ഉയരുന്നുണ്ട്.

എം.എല്‍.എ എടുത്തു പറയാന്‍ ഒരു പദ്ധതിപോലും മാണി സി. കാപ്പന് ഇല്ല എന്നതാണു ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ കെ.എം. മാണി എം.എല്‍എ ആയിരുന്ന കാലത്ത് ആരംഭിച്ച പദ്ധതികള്‍ തന്റെ കലാത്താണ് പൂര്‍ത്തിയായതെന്നു പറഞ്ഞു തന്റെ ക്രെഡിറ്റിലേക്കു മാറ്റുകയും ചെയ്യുന്നു. ഇത് ജനങ്ങള്‍ ചോദ്യം ചെയ്യുന്നുമുണ്ട്.

Advertisment