കഴിഞ്ഞ തവണ 'ഔദാര്യപൂര്‍വ്വം' വിട്ടുനല്‍കിയ കുറ്റ്യാടി സീറ്റ് തിരിച്ചു നല്‍കില്ലെന്ന സിപിഎം നിലപാടിനെതിരെ കേരള കോണ്‍ഗ്രസ് - എമ്മില്‍ അമര്‍ഷം. സിറ്റിംങ്ങ് സീറ്റായ കുറ്റ്യാടി വിട്ടുനല്‍കിയാല്‍ പകരം കേരള കോണ്‍ഗ്രസിന്‍റെ സിറ്റിംങ്ങ് സീറ്റായ റാന്നി തിരികെ നല്‍കണമെന്ന് സിപിഎം. 13 സീറ്റെന്ന നിലപാടിലുറച്ച് ജോസ് കെ മാണി. കുറ്റ്യാടി ഇല്ലെങ്കില്‍ പകരം ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് മാണി ഗ്രൂപ്പ്. തീരുമാനം അടുത്തയാഴ്ച

തങ്ങളുടെ സിറ്റിംങ്ങ് സീറ്റായ കുറ്റ്യാടി നല്‍കണമെങ്കില്‍ കേരള കോണ്‍ഗ്രസിന്‍റെ സിറ്റിംങ്ങ് സീറ്റായ റാന്നി വിട്ടുനല്‍കണമെന്നാണ് സിപിഎമ്മിന്‍റെ ആവശ്യം. കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാര്‍ഥി ആണെങ്കില്‍ വിജയിക്കുമെന്നാണ് അവരുടെ അവകാശവാദം.

New Update
jose k mani kerala congress m
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ കേരള കോണ്‍ഗ്രസ് - എമ്മുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയില്‍ തീരുമാനം അടുത്ത ആഴ്ച. നാലാം തീയതിയിലെ മുന്നണി യോഗത്തിനു ശേഷം നേതൃതലത്തിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ ആവശ്യമെങ്കില്‍ ഫോണിലൂടെയോ അല്ലാതെയോ വീണ്ടും നടക്കും.

Advertisment

കേരള കോണ്‍ഗ്രസ് മുന്നണിയിലേയ്ക്ക് വരുമ്പോള്‍ ഓഫര്‍ നല്‍കിയ 13 സീറ്റുകള്‍ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസ് കെ മാണി എംപി. കഴിഞ്ഞ തവണ 13 സീറ്റുകള്‍ പാര്‍ട്ടിക്ക് അനുവദിച്ചെങ്കിലും അവസാന മണിക്കൂറുകളില്‍ മുന്നണി നീക്കുപോക്കുകളുടെ പേരില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് സിപിഎമ്മിന് വിട്ടു നല്‍കുകയായിരുന്നു. ഇത് കഴിഞ്ഞ തവണത്തെ നീക്ക്പോക്കായി മാത്രം എന്നായിരുന്നു ധാരണ. 


ഇപ്പോള്‍ ഈ സീറ്റു കേരള കോണ്‍ഗ്രസ് തിരികെ ആവശ്യപ്പെട്ടതാണ് തര്‍ക്കം. പക്ഷേ സിറ്റിംങ്ങ് സീറ്റ് എന്ന പേരില്‍ കുറ്റ്യാടിയുടെ കാര്യത്തില്‍ സിപിഎം ഇപ്പോള്‍ തര്‍ക്കം ഉന്നയിച്ചിരിക്കുന്നതില്‍ കേരള കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്.

muhammad ikbal

തങ്ങളുടെ സിറ്റിംങ്ങ് സീറ്റായ കുറ്റ്യാടി നല്‍കണമെങ്കില്‍ കേരള കോണ്‍ഗ്രസിന്‍റെ സിറ്റിംങ്ങ് സീറ്റായ റാന്നി വിട്ടുനല്‍കണമെന്നാണ് സിപിഎമ്മിന്‍റെ ആവശ്യം. കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാര്‍ഥി ആണെങ്കില്‍ വിജയിക്കുമെന്നാണ് അവരുടെ അവകാശവാദം. കേരള കോണ്‍ഗ്രസ് ഇവിടെ പരിഗണിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന്‍റെ ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാലിനെയാണ്. ഇവിടെ ഇക്ബാലിനേക്കാള്‍ സാധ്യത തങ്ങള്‍ക്കാണെന്ന് സിപിഎം പറയുന്നു.


അതല്ല, കുറ്റ്യാടി വിട്ടുനല്‍കണമെങ്കില്‍ റാന്നിയാണ് സിപിഎം ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലും സിപിഎമ്മിലും പ്രവര്‍ത്തിച്ച് ഒടുവില്‍ കേരള കോണ്‍ഗ്രസിലെത്തിയ പ്രമോദ് നാരായണനാണ് റാന്നിയിലെ സിറ്റിംങ്ങ് എംഎല്‍എ.


pramod narayan ranni

എന്നാല്‍ പ്രമോദിന് രണ്ടാം അങ്കത്തില്‍ റാന്നിയില്‍ സാധ്യത കുറവാണെന്ന വിലയിരുത്തല്‍ പൊതുവേ ഉണ്ട്. ഈ സാഹചര്യത്തില്‍ രാജു എബ്രഹാമിനെ വീണ്ടും കളത്തിലിറക്കിയാല്‍ റാന്നി തിരിച്ചുപിടിക്കാമെന്ന് സിപിഎമ്മും കരുതുന്നു.

നിലവില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായ രാജുവിന് പാര്‍ട്ടി ഇളവ് നല്‍കിയാല്‍ റാന്നിയില്‍ വീണ്ടും മല്‍സരിക്കാനാകും. മാത്രമല്ല, രാജു എബ്രഹാം റാന്നിയില്‍ മല്‍സരരംഗത്തുണ്ടെങ്കില്‍ അത് ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്നാണ് സിപിഎം കരുതുന്നത്. 

raju abraham


എന്നാല്‍ സിറ്റിംങ്ങ് സീറ്റായ റാന്നി നല്‍കാന്‍ കേരള കോണ്‍ഗ്രസ് വൈമനസ്യം അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ മറ്റൊരു സീറ്റ് എന്ന ആവശ്യം ജോസ് കെ മാണി ഉന്നയിച്ചേക്കും. പക്ഷേ, അത് പാര്‍ട്ടിക്ക് ജയസാധ്യതയുള്ള മണ്ഡലം ആയിരിക്കയും വേണം.


അതില്‍ പേരാമ്പ്രയ്ക്കാണ് കേരള കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്. വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് മല്‍സരിക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. ഇവിടെ മുന്‍പ് മല്‍സരിച്ച മുഹമ്മദ് ഇക്ബാലിനു വേണ്ടിയാണ് കേരള കോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ നെന്മാറയോ കുട്ടനാടോ എന്ന ആവശ്യം ഉന്നയിക്കും.

ഇരിക്കൂര്‍, പെരുമ്പാവൂര്‍, ചാലക്കുടി പോലുള്ള മണ്ഡലങ്ങള്‍ വച്ചുമാറുന്നതുപോലുള്ള ഉപാധികളും മുന്നോട്ട് വച്ചിട്ടുണ്ട്. പിറവം സിപിഎമ്മിന് താല്‍പര്യം ഉണ്ടെങ്കിലും അനൂപ് ജേക്കബിനെതിരെ ശക്തനായ എതിരാളി ഇവിടെ കോണ്‍ഗ്രസിനുണ്ട്. 

sabu k jacob

പിറവം നഗരസഭ മുന്‍ ചെയര്‍മാന്‍ സാബു ജേക്കബ്ബാണ് ഇവിടെ കേരള കോണ്‍ഗ്രസിന്‍റെ പരിഗണനയില്‍. പഞ്ചായത്തിലായും നഗരസഭയിലായും 10 വര്‍ഷം പറവത്തെ നയിച്ച ജനകീയനാണ് സാബു ജേക്കബ്.


അനൂപ് ജേക്കബിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് തുടര്‍ച്ചയായി സാബുവിനെ തഴഞ്ഞതോടെയാണ് 5 വര്‍ഷം മുമ്പ് സാബു കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് നേതാവായ സാബുവിന് മണ്ഡലത്തില്‍ മികച്ച സ്വാകാര്യതയാണുള്ളത്.


കോതമംഗലം കേരള കോണ്‍ഗ്രസിന് അനുവദിച്ചാല്‍ ഇവിടെ യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസി‍ഡന്‍റ് റോണി മാത്യുവിനെ പാര്‍ട്ടി പരിഗണിച്ചേക്കും.

Advertisment