പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലും ഗള്‍ഫ് നാടുകളിലെ ജനങ്ങൾ സുരക്ഷിതരെന്നു പ്രവാസികൾ. അമേരിക്കൻ ബേസുകൾ ലക്ഷ്യമാക്കി എത്തുന്ന മിസൈലുകൾ കൃത്യമായി നിർവീര്യ മാക്കപ്പെടുന്നുണ്ട്. ഭീതിയും സാമ്പത്തിക പ്രതിസന്ധിയുമാണ് അറബ് രാജ്യങ്ങൾ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി

റമദാൻ പ്രമാണിച്ച് ഇറക്കുമതി ചെയ്ത പഴം പച്ചക്കറി ഉൾപ്പടെ ഉള്ളവ ഇറക്കാൻ സാധിക്കാതെ കപ്പലുകളിൽ കെട്ടിക്കിടക്കുന്നുണ്ട്

New Update
israel

കോട്ടയം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ അശാന്തി പടരുന്നുണ്ട്.

Advertisment

 പക്ഷേ, മാധ്യമങ്ങളും ചില വ്ലോഗർമാരും പറയുന്ന പോലെ ജനങ്ങളുടെ ജീവനു വലിയ ഭീഷണി ഉയർത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടില്ലെന്നു പ്രവാസകൾ.

അമേരിക്കൻ ബേസുകൾ ലക്ഷ്യമാക്കി എത്തുന്ന മിസൈലുകൾ കൃത്യമായി നിർവീര്യമാക്കപ്പെടുന്നുണ്ട്.

ഒരു മിസയിൽ ഇൻ്റെർസെപ്റ്റ് ചെയ്യാൻ യുഎഇ ചെലവഴിക്കുന്നത് 12 മില്യൺ ആണ്.

അങ്ങനെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 1000 ൽ അധികം മിസൈലുകൾ നിർവീര്യമാക്കപ്പെട്ടിട്ടുണ്ട്. പ്രതിരോധ സാങ്കേതികവിദ്യയുടെ മികവാണ് ഇവ പ്രകടമാക്കുന്നത്.

മിസൈൽ നിർവീര്യമാക്കപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങളാണ് പലരും വലിയ സ്ഫോടനങ്ങൾ എന്ന നിലയിൽ മാധ്യമങ്ങളും വ്ലോഗർമാരും റിപ്പോർട്ട് ചെയ്യുന്നത്.

മിസൈല്‍ പൊട്ടിച്ചു കളയുമ്പോള്‍ ഉള്ള സൗണ്ട് അത് ഭയങ്കരമായ പേടിപ്പെടുത്തുന്ന സൗണ്ട് തന്നെയാണ്. അത് പൊട്ടുമ്പോള്‍ ജനലും വാതിലുമെല്ലാം പ്രകമ്പനം ഉണ്ടാവുന്നുണ്ട് .

തുടര്‍ച്ചയായി കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും പേടി തോന്നും.

ചെറിയ തോതിൽ ആണെങ്കിലും അപകടങ്ങളും ഉണ്ടാകുന്നത് മിസൈലുകൾ ഇൻ്റർസെപ്റ്റ് ചെയുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ വന്നു പതിച്ചാണ്. 

അപകട സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഭരണകൂടം മാറ്റി പാർപ്പിച്ചിട്ടുണ്ട്. 

എന്നാല്‍, മാധ്യമങ്ങള്‍ പറയുന്നതുപോലെ അത്ര ഭീകരമായ അന്തിരീക്ഷത്തിലേക്കു കാര്യങ്ങൾ മാറിയിട്ടില്ലെന്നു പ്രവാസികള്‍ പറയുന്നു.

മലയാളം ന്യൂസ് ചാനലുകളുടെ പേരില്‍ വ്യാജ വാര്‍ത്തകളും ഇതിനിടെ പ്രചരിക്കുന്നുണ്ട്.

പല തരം വാര്‍ത്തകള്‍ വരുന്നത് നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഇവിടെയൊരു പ്രശ്‌നവും ഇല്ല എല്ലാം നോര്‍മലാണ് എന്നതും ശരിയല്ലെന്നും പ്രവാസികള്‍ പറയുന്നു.

യുദ്ധത്തിൻ്റെ അന്തരീക്ഷവും മിസസൈലുകൾ നിർവീര്യമാക്കുന്ന വലിയ ശബ്ദങ്ങളും ജനങ്ങളെ വലിയ തോതിൽ മാനസികമായി ബാധിച്ചിട്ടുണ്ട്.

യുദ്ധം നീണ്ടു പോയാൽ ഉണ്ടാകുന്ന സാമ്പത്തിക ആഘാതവും വലുതായിരിക്കും. 

നിലവിൽ കപ്പൽ മാർഗമുള്ള ചരക്കു നീക്കം നിലച്ചിരിക്കുകയാണ്. ഗൾഫിൽ റമദാൻ നോമ്പിൻ്റെ സമയമാണ്.

 വൈകുന്നേരങ്ങളിൽ വലിയ ആഘോഷങ്ങൾ നടക്കുന്ന സമയത്ത് ഇന്ന് എല്ലാം ഏറക്കുറേ നിശ്ചലമാണ്.

 റമദാൻ പ്രമാണിച്ച് ഇറക്കുമതി ചെയ്ത പഴം പച്ചക്കറി ഉൾപ്പടെ ഉള്ളവ ഇറക്കാൻ സാധിക്കാതെ കപ്പലുകളിൽ കെട്ടിക്കിടക്കുന്നുണ്ട്.

  ചെറുകിട വ്യവസായികളെ ഇതു വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇവ നശിച്ചുപോകുന്നത് വലിയ സാമ്പത്തിക നഷ്ടം വരുത്തി വെക്കുമെന്നും പ്രവാസി വ്യവസായികൾ പറയുന്നു.

Advertisment