/sathyam/media/media_files/2026/03/04/pk-sasi-mv-govindan-g-sudhakaran-2026-03-04-17-58-02.jpg)
കോട്ടയം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിനെ വെട്ടിലാക്കി മുതിർന്ന നേതാക്കൾ. നേതൃത്വത്തിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്നിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/13/aisha-potty-2-2026-01-13-14-37-32.jpg)
ഇന്നോ നാളെയോ പാർട്ടി വിടുമെന്ന മട്ടിൽ പി കെ ശശിയും നിൽക്കുകയാണ്. പാലക്കാട്ടെ സി.പി.എം വിമത കണ്‍വന്‍ഷനില്‍ പി.കെ. ശശി പങ്കെടുക്കുമെന്നാണ് ഒടുവിൽ പുറത്തു വന്ന വിവരം. പി.കെ.ശശിയാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക.
/filters:format(webp)/sathyam/media/media_files/2024/10/24/4aDfPUjc5RxA6PkcXCZj.jpg)
നിലവിലെ 5 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വിമര്‍ക്കൊപ്പം ചേരുമെന്നാണ് പുറത്തു വന്ന വിവരം. ഇതിനിടെ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ കൂടി പാർട്ടി വിടുന്നു എന്നു വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് സുധാകരൻ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ പ്രതികരണം.
ജി.സുധാകരൻ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന് എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറയുന്നതിന്റെ വീഡിയോ അടക്കം പങ്കുവെച്ചാണ് സുധാകരന്റെ പോസ്റ്റ്.
63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല.
/filters:format(webp)/sathyam/media/media_files/2025/05/15/HIfRPf7jqRWxjRA4rstZ.jpg)
എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ലെന്നും സുധാകരൻ പറയുന്നു.
/filters:format(webp)/sathyam/media/media_files/2025/06/23/mv-govindan-2025-06-23-21-18-55.jpg)
പാർട്ടിയെ നയിക്കാൻ ഉള്ള കഴിവ് നിലവിലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തമാണ്. കൊടിയേരി ബാലകൃഷ്ണനെ പോലെ ഒരു നേതാവ് ഇല്ലാത്തതാണ് പാർട്ടിയിലെ പ്രശ്നങ്ങൾക്ക് കാരണം എന്ന് സി.പി.എമ്മിൽ നല്ലൊരു വിഭാഗം ആളുകൾ കരുതുന്നു.
പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും കൃത്യമായി നടപ്പാക്കിയ പ്രായോഗിക രാഷ്ട്രീയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കുറവില്ലാത്ത കണ്ണൂരില്‍ അണികളെ ആത്മവിശ്വാസത്തോടെ കൂടെ നിര്‍ത്തി, പാര്‍ട്ടിയെ കരുത്തോടെ നയിച്ച നേതാവ്.
/filters:format(webp)/sathyam/media/media_files/Fgt6tY1LfT7wFBN3Zj2b.jpg)
തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ആ തീരുമാനങ്ങള്‍ എതിരാളികളെപ്പോലും ബോധ്യപ്പെടുത്താനും കോടിയേരിക്കു കഴിഞ്ഞിരുന്നു. എതിര്‍ക്കേണ്ടത് എതിര്‍ത്തും പറയേണ്ടത് പറഞ്ഞും തന്നെയായിരുന്നു അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതെങ്കിലും എതിര്‍ പാര്‍ട്ടിക്കാരില്‍പോലും അപ്രിയമോ അതൃപ്തിയോ ഉണ്ടാക്കാതെ നോക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഈ ഗുണങ്ങൾ ഗോവിന്ദനില്ല.
പാർട്ടി സെക്രട്ടറിയുടെ പത്രസമ്മേളനങ്ങൾ പോലും കോമഡിയായി മാറി പോകുന്നു എന്ന് അണികൾ തുറന്നു സമ്മതിക്കുന്നുണ്ട്. സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ വേണ്ടത്ര ഫലപ്രദമായി സെക്രട്ടറിക്കു പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നും അണികൾക്ക് അഭിപ്രായമുണ്ട്. ഇതിനിടെയാണ് മുതിർന്ന നേതാക്കളെ പോലും ഒപ്പം നിർത്താൻ പാർട്ടിക്കു കഴിയാതെ പോകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us