/sathyam/media/media_files/2026/03/05/7k3gmlxwcbka3bgiahmmcl5sjy-1-2026-03-05-11-24-50.webp)
കോട്ടയം : പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം കടുത്തതോടെ തിരിച്ചടി ഉണ്ടായിരിക്കുന്നത് ഇന്ത്യയുടെ ടെക്സ്റ്റൈൽ വ്യവസായ രംഗത്താണ്.
റമദാൻ ആഘോഷങ്ങൾ അറബ് രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ ഓഡറുകൾ ഇന്ത്യൻ കമ്പികൾക്കു ലഭിച്ചിരുന്നു.
എന്നാൽ, കപ്പൽ ഗതാഗതം തടസപ്പെട്ടതോടെ ചരക്കുകൾ പോർട്ടിൽ കെട്ടിക്കിടക്കുയാണ്. ഷിപ്പിംഗ് ചിലവ് 400 ശതമാനത്തിലധികം വർദ്ധിച്ചതും ഓർഡറുകൾ റദ്ദാക്കപ്പെടുമെന്ന ഭീഷണിയും മേഖലയ്ക്ക് തിരിച്ചടിയായി.
തിരുപ്പൂരിലെ വ്യവസായികൾ ഉൾപ്പെടെ പ്രതി സന്ധിയിലാണ്. പശ്ചിമേഷ്യയിലേക്കുള്ള നെയ്ത്ത് വസ്ത്ര കയറ്റുമതിയെ യുദ്ധം കാര്യമായി ബാധിച്ചു.
സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്കും യുഎസ്, യൂറോപ്യൻ വിപണികളിലേക്കും ഉള്ള കയറ്റുമതി തടസപ്പെട്ടതോടെ ഓർഡറുകൾ റദ്ദാക്കപ്പെടാനുള്ള സാധ്യതയേറിയെന്നു ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
വിമാന സർവീസുകളിലെ തടസ്സം മൂലം വിമാനത്താവളങ്ങളിൽ കുടുങ്ങിയ ചരക്കുകളുടെ ഡെമറേജ് ചിലവ് ഒഴിവാക്കണമെന്ന് ആവശ്യം ശക്തമാണ്.
അമേരിക്കൻ ഇരട്ട നികുതി വരുത്തിയ ആഘാതത്തിൽ നിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് വലിയ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
ഇതോടെ പല ചെറുകിട വ്യവസായികളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പകരം വിപണി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടമായിരിക്കും ടെക്സ്റ്റൈൽ വ്യവസായത്തെ കാത്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us