ജോസ് കെ മാണി മത്സരിച്ചാല്‍ പാലായുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനു വിജയിക്കും. കഴിഞ്ഞ തവണ ഉണ്ടായ പരാജയത്തിനു കാരണം ചിലര്‍ കള്ള അപവാദ പ്രചാരണങ്ങള്‍ നടത്തിയത്, അതിന്നും തുടരുന്നു. എംഎല്‍എ എന്ന നിലയില്‍ തുടരാന്‍ കാപ്പന്‍ യോഗ്യനല്ലെന്നും സിപിഎം നേതാവ് ലാലിച്ചന്‍ ജോര്‍ജ്

ട്രിപ്പിള്‍ ഐടി ഉള്‍പ്പടെയുള്ള പാലായുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതു ജോസ് കെ. മാണിയുടെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ്. എന്നാല്‍, എം.എല്‍.എ നിയമസഭയില്‍ പോവുകയയോ പാലായ്ക്കു വേണ്ടി ശബ്ദം ഉയര്‍ത്തുകയോ ചെയ്തിട്ടില്ല. 

New Update
jose k mani lalichan george

പാലാ: ഇക്കുറി ജോസ് കെ. മാണി മത്സരിച്ചാല്‍ പാലായുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനു വിജയിക്കുമെന്നു സി.പി.എം നേതാവ് ലാലിച്ചന്‍ ജോര്‍ജ്. 

Advertisment

കഴിഞ്ഞ തവണ ഉണ്ടായ പരാജയത്തിനു കാരണം ചിലർ കള്ള അപവാദ പ്രചാരണങ്ങള്‍ നടത്തിയതാണ്. അത് ഇപ്പോഴും തുടരുന്നു എന്നും ലാലിച്ചന്‍ ജോര്‍ജ് പറയുന്നു.

lalichan george


 382 വ്യാജ സോഷ്യല്‍ മീഡിയ ഐ.ഡികളാണു ജോസ് കെ. മാണിക്കും കുടുംബത്തിനും എതിരെ വ്യാജ പ്രചാരവേലകള്‍ നടത്തിയത്. അതിനെ കൃത്യസമയത്തു പ്രതിരോധിച്ചെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ല. 


കഴിഞ്ഞതവണ പതിനയ്യായിരത്തില്‍ പരം വോട്ടിനാണു ജോസ് കെ. മാണി പരാജയപ്പെട്ടത്. പാലര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്രണ്ടായിരം വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു പാലായില്‍ ഉണ്ടായി. 

എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ 2,200 വോട്ടിന്റെ ഭൂരിപക്ഷം  നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് സാധിച്ചു.


അഞ്ചു വര്‍ഷം മുന്‍പു തെരഞ്ഞെടുത്ത എം.എല്‍.എ പാലായുടെ വികസനത്ത് ഒന്നും ചെയ്തിട്ടില്ല. വികസന സദസ് വിളിച്ചു ചര്‍ച്ച ചെയ്തു വികസന രേഖ തയാറാക്കിയിട്ടില്ല. സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. 


പാലായെ അവഗണിക്കുന്നു എന്നു മാണി സി. കാപ്പന്‍ പറയുന്നതു ശരിയല്ല. 140 മണ്ഡലങ്ങളും എല്‍.ഡി.എഫിന്റേതല്ലെല്ലോ. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തന്നെ പറയുന്നതു നൂറു കോടിക്കു മുകളില്‍ ഉള്ള പദ്ധതികള്‍ ഇത്തവണത്തെ ബജറ്റില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉണ്ടെന്നാണ്.

ഇവിടെ ജനങ്ങള്‍ക്കു വേണ്ടത് എന്താണെന്നു പരിശോധിക്കണം. ഈ മണ്ഡലത്തില്‍ തന്നെയാണു റോഷി അഗസ്റ്റിന്‍ മന്ത്രി എന്ന നിലയില്‍ 1340 കോടി മുടക്കി ജലവൈദ്യുത പദ്ധതി നിര്‍മിക്കുന്നത്. 

Minister Roshy Augustine


അഞ്ചു കോടിയോളം മുടക്കി അതിന്റെ ടാങ്കിന്റെ നിര്‍മാണം നീലൂര്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. ആറു മാസത്തിനകം പാലാ മണ്ഡലത്തിലെ ഏതു മലയുടെ മുകളില്‍ ജീവിക്കുന്നവര്‍ക്കും വെള്ളം കിട്ടും.


കാന്‍സര്‍ ചികിത്സാ രംഗത്തു പ്രതിഭകളായിട്ടുള്ള ഡോക്ടര്‍മാരുള്ള ആശുപത്രിയാണു പാലാ. പാലാ ആശുപത്രിയില്‍ ഇടുക്കിയോട് ചേര്‍ന്നു കിടക്കുന്ന തമിഴ്‌നാടിന്റെ ഗ്രാമങ്ങളില്‍ നിന്നു പോലും ആളുകള്‍ വരുന്നുണ്ട്. 


ആധുനിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ ബജറ്റില്‍ 20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍, അതിനെ മാണി സി. കാപ്പന്‍ എതിര്‍ത്തു. 


mani c kappan

കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ആണ് ഒരു എം.എല്‍.എ ഇത്തരം പദ്ധതിയെ എതിര്‍ക്കുന്നത്. എം.എല്‍.എ പറഞ്ഞത് അവിടെ ഈ ആധുനിക മിഷീനുകള്‍ സ്ഥാപിച്ചാല്‍ അവിടെ സമീപത്ത് താമസിക്കുന്നവര്‍ക്കും രോഗം പകരും എന്നുള്ള വിചിത്രമായ വാദമാണ് എം.എല്‍.എ ഉയര്‍ത്തിയത്.

ഇന്നു കേരളത്തില്‍ വീട്ടില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ കാന്‍സര്‍ രോഗം വന്നുകൊണ്ടിരിക്കുകയാണ്. അതിനു പല കാരണങ്ങളും ഉണ്ട്. 


രോഗം വന്നവര്‍ കുടുംബം വിറ്റുപോലും ചികിത്സിക്കുന്ന അവസ്ഥയുണ്ട്. അങ്ങനെയുള്ളപ്പോള്‍ എം.എല്‍.എ ഇങ്ങനെ ഒരു പദ്ധതി അനുവദിച്ചതിനെ അഭിനന്ദിക്കുകയായിരുന്നു വേണ്ടത്. 


jose k mani pala-2

ട്രിപ്പിള്‍ ഐടി ഉള്‍പ്പടെയുള്ള പാലായുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതു ജോസ് കെ. മാണിയുടെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ്. എന്നാല്‍, എം.എല്‍.എ നിയമസഭയില്‍ പോവുകയയോ പാലായ്ക്കു വേണ്ടി ശബ്ദം ഉയര്‍ത്തുകയോ ചെയ്തിട്ടില്ല. 

എം.എല്‍.എ എന്ന നിലയില്‍ ഇരിക്കാന്‍ കാപ്പന്‍ യോഗ്യനല്ലെന്നു ലാലിച്ചന്‍ ജോര്‍ജ് പറഞ്ഞു.

Advertisment