പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് പാലപ്ര പാറയടിയിൽ ഗോപിനാഥൻ നിര്യാതനായി

New Update
obit pn gopinathan

കാഞ്ഞിരപള്ളി: പാറത്തോട് പാലപ്ര പാറയടിയിൽ പി എൻ ഗോപിനാഥൻ (58) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. 

Advertisment

പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, സിപിഐഎം പാറത്തോട് ടൗൺ ലോക്കൽ കമ്മിറ്റിയംഗം, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയൻ സഹകരണ സംഘം മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 

പിതാവ്: പാറയടിയിൽ പരേതനായ നാരായണൻ. മാതാവ്: പരേതയായ ഭാർഗ്ഗവി, പന്തുകളത്തിൽ കുടുംബാംഗം (കൂവപ്പള്ളി). ഭാര്യ: സുജ പാലപ്ര ആരോലിൽ കുടുംബാംഗം. മക്കൾ: ഗോപിക (ദുബായ്), ഗോകുൽനാഥ് (എൻജിനീയർ - സിങ്കപ്പൂർ). മരുമകൻ: ദീപക് മോഹൻ എറണാകുളം (ദുബായ്).

Advertisment