/sathyam/media/media_files/2026/03/06/qbftdjqs_modi-trump_625x300_06_march_26-2026-03-06-07-59-04.jpg)
കോട്ടയം: അടിയന്തര ഘട്ടത്തില്‍ പോലും ഇന്ത്യ ആരുടെ പക്കല്‍ നിന്നു എണ്ണ വാങ്ങണമെന്ന് തീരുമാനിക്കുന്നത് അമേരിക്ക.
കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പശ്ചിമേഷ്യന്‍ യുദ്ധം ശക്തമായിരിക്കെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഏറെക്കുറേ നിലച്ചമട്ടാണ്.
ഇറാനുമായുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധം ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘകാലം അടച്ചിട്ടതിനെ തുടര്‍ന്ന് എണ്ണവില ഉയര്‍ത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 83.07 ഡോളറായി ഉയര്‍ന്നു.
ഗള്‍ഫിലെ പ്രധാന എണ്ണപ്പാടങ്ങളിലുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് മധ്യേഷ്യയിലുടനീളം എണ്ണ ഉത്പാദനം കുറഞ്ഞു.
ലോകത്തിലെ 20% ഊര്‍ജ്ജ വിതരണം നടക്കുന്ന പ്രധാന ഭാഗം ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി.
സൗദി അരാംകോയുടെ റാസ് തനുറ റിഫൈനറിയും ഇറാഖിന്റെ റുമൈല എണ്ണപ്പാടവും സമീപ ദിവസങ്ങളില്‍ ആക്രമിക്കപ്പെട്ട ലോകത്തിലെ പ്രധാന എണ്ണ വിതരണ യൂണിറ്റുകളില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയില്‍ എണ്ണയുടെ റിസര്‍വ് കുറഞ്ഞു വരുന്നത് കണക്കിലെടുത്ത് റഷ്യ എണ്ണ വാങ്ങാനാണ് തീരുമാനം. അമേരിക്കന്‍ ഉപരോധം ഭയന്ന് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയിരുന്നു.
പകരം വെനസ്വേലന്‍ എണ്ണയും അമേരിക്കാന്‍ വാങ്ങണമെന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതും വലിയ വിവാദമായിരുന്നു.
യുഎസ് താരിഫുകളില്‍ നിന്ന് ഇളവ് തേടിയതിനെ തുടര്‍ന്ന് ജനുവരിയില്‍ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഇന്ത്യയുടെ ഇറക്കുമതി പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞു, ഇത് നവംബര്‍ 2022 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
ഇത് മൊത്തം എണ്ണ ഇറക്കുമതിയില്‍ മോസ്‌കോയുടെ വിഹിതം 21.2% ആയി കുറച്ചു. ഫെബ്രുവരിയില്‍ ഈ വിഹിതം ഏകദേശം 30% ആയി ഉയര്‍ന്നുവെന്ന് വ്യവസായ ഡാറ്റ കാണിക്കുന്നു. ഇതിനിടെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.
ഇന്ത്യയുടെ എണ്ണ ശേഖരം കുറഞ്ഞതോടെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് ഇളവ് യു.എസ് പ്രഖ്യാപിച്ചിരുന്നു.
യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് 30 ദിവസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചത്. വിവിധ ഉപരോധങ്ങളുടെ ഭാഗമായി തടഞ്ഞുവെച്ച കപ്പലുകളില്‍ നിന്നുള്ള ഇടപാടുകള്‍ ഉള്‍പ്പെടെ ഏപ്രില്‍ 3 വരെ എണ്ണവാങ്ങാന്‍ അനുമതിയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, സെക്രട്ടറി ബെസന്റ് ഇന്ത്യയെ അമേരിക്കയുടെ അനിവാര്യ പങ്കാളിയായി വിശേഷിപ്പിച്ചു.
എന്നാല്‍, അമേരിക്കന്‍ ഉത്തരവ് കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നാണ്. ഇന്ത്യ ഭരിക്കുന്നത് അമേരിക്ക എന്ന വാദമാണ് പ്രതിപക്ഷ നേതാക്കള്‍ ഉയര്‍ത്തുന്നത്.
നാവിക അഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ അതിഥിയായി എത്തി മടങ്ങിയ ഇറാന്‍ കപ്പല്‍ യു.എസ്. ആക്രമിച്ചതും ഇന്ത്യയ്ക്കു ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ നാണക്കേട് ഉണ്ടാക്കി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് അമേരിക്കന്‍ തീരുമാനങ്ങളാണ് എന്നും പ്രതിപക്ഷം ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us