/sathyam/media/media_files/2026/03/06/adv-jayasankar-adv-shone-george-jose-k-mani-2026-03-06-18-17-12.jpg)
കോട്ടയം: പാലായില്‍ ബിജെപി സ്ഥാനാർഥി ഷോണ്‍ ജോര്‍ജിനായി പി.ആര്‍ പ്രചാരകരും ചാനല്‍ നിരീക്ഷകരും. പ്രചാരണം നയിക്കുന്നത് ചനാല്‍ ചര്‍ച്ചാ വിദഗ്ദ്ധർ ഉൾപ്പടെ ആണ്.
ചാനല്‍ ചര്‍ച്ചകളിലും യൂട്യൂബ് ചാനലുകളിലും വന്നിരുന്നു വായില്‍ തോന്നുന്നതെല്ലാം വിളമ്പുന്ന ആളാണ് അഡ്വ. ജയശങ്കര്‍.
യൂട്യൂബ് ചാനലില്‍ മജിസ്ട്രറ്റിനെതിരെ അപകീര്‍ത്തികരമായ സംസാരിച്ചു എന്നതിന് നിയമനപടികള്‍ നേരിടുന്ന ജയശങ്കര്‍ ഇക്കുറി തിരിഞ്ഞിരിക്കുന്നതു ജോസ് കെ മാണിക്കെതിരെയാണ്. പാലായില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജിന്റെ പി.ആര്‍ പ്രചാരണം ഏറ്റെടുത്ത മട്ടിലാണ് അഡ്വ. ജയശങ്കറിന്റെ അവതരണം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാലായില്‍ ജോസ് കെ. മാണി ഇറങ്ങിയാല്‍ കടുത്ത തോല്‍വി നേരിടേണ്ടി വരുമെന്നും മൂന്നാം സ്ഥാനത്തേക്കു മത്സരിക്കാമെന്നാണ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലെ ജയശങ്കറിന്റെ പരിഹാസം.
/filters:format(webp)/sathyam/media/media_files/2026/03/06/adv-jayasankar-2-2026-03-06-18-19-06.jpg)
എക്കാലവും ജോസ് കെ. മാണിയെ ഒളിഞ്ഞും തെളിഞ്ഞും തരംതാഴ്ത്താന്‍ ശ്രമിച്ചിട്ടുള്ളയാളാണു ജയശങ്കര്‍. കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫില്‍ നിന്നു പുറത്താക്കിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിലെ ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന് ജോസ് കെ. മാണിയെ ആക്രാന്ത രാഷ്ട്രീയക്കാരന്‍ എന്നു വിളച്ചത് ജയശങ്കറായിരുന്നു.
2009ലും 2014 ലും ജോസ് കെ. മാണി ലോക്‌സഭയിലേക്കു മത്സരിച്ചപ്പോഴും തരംതാഴ്ത്തലുമായി ജയശങ്കര്‍ രംഗത്തു വന്നിരുന്നു.
കോട്ടയം ലോകസഭയിൽ സ്ഥാനാര്‍ഥി പോലുമായി ജോസ് കെ മാണിയെ പരിഗണിക്കാനാകില്ലെന്നായിരുന്നു ജയശങ്കറിന്റെ പരിഹാസം. ഇത്തരം പ്രചാരണങ്ങൾക്ക് ജനം മറുപടി നല്‍കിയത് വമ്പിച്ച ഭൂരിപക്ഷം നൽകി കൊണ്ടായിരുന്നു.
2014ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇ. അഹമ്മദ് കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ചത് ജയശങ്കർ തോറ്റ് തുന്നം പാടും എന്ന് പ്രവചിച്ച ജോസ് കെ. മാണിയായിരുന്നു.
2021ല്‍ ജോസ് കെ മാണിയുടെ പരാജയത്തിലേക്കു നയിച്ചതും ഇത്തരം ചാനല്‍ ചര്‍ച്ചാ വിദഗ്ധന്‍മാരുടെയും വ്യാജ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുടെയും പ്രചാരണത്തിലായിരുന്നു.
അന്ന് 382 വ്യാജ സോഷ്യല്‍ മീഡിയ ഐ.ഡികളാണു ജോസ് കെ. മാണിക്കും കുടുംബത്തിനും എതിരെ വ്യാജ പ്രചാരവേലകള്‍ നടത്തിയത്. അതിനെ കൃത്യസമയത്തു കേരളാ കോണ്‍ഗ്രസ് പ്രതിരോധിച്ചെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ല.
/filters:format(webp)/sathyam/media/media_files/2026/01/13/jose-k-mani-2026-01-13-16-46-50.png)
എന്നാല്‍, തന്റെ പ്രവര്‍ത്തനങ്ങള്‍ ജോസ് കെ. മാണി ഊര്‍ജിതപ്പെട്ടുത്തകയായിരുന്നു. എഴു വര്‍ഷം എം.എല്‍.എ ആയിരുന്ന മാണി സി. കാപ്പന്‍ നിരാശപ്പെടുത്തിയപ്പോള്‍ ട്രിപ്പിള്‍ ഐടി ഉള്‍പ്പടെ പാലായുടെ മുഖഛായ മാറ്റിയ പദ്ധതികള്‍ കൊണ്ടു വന്നതു ജോസ് കെ. മാണിയാണ്.
എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തതോടെ ജോസ് കെ മാണിക്കെതിരെ വെട്ടുകളികളെ പോലെ ഇക്കൂട്ടര്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. ഇക്കുറി പ്രചാരണം ബി.ജെ.പി സ്ഥാനാര്‍ഥിക്കുവേണ്ടിയാണെന്നു മാത്രം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us