/sathyam/media/media_files/UupvfWI8GjeuQ3S4lVzp.jpg)
കോട്ടയം: രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചതോടെ വീട്ടമമാര്‍ ആശങ്കയില്‍.
ഗാര്‍ഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.
ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1890.50 ആയി. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യസിലിണ്ടറിന് 1883 രൂപയുമായി.
വില കൂടിയത് ഹോട്ടൽ വ്യവസായത്തെ ബാധിക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ചെറുകിട കാർക്കാണ് കൂടതു തൽ തിരിച്ചടി.
വിലക്കയറ്റം കാരണം തങ്ങൾ നഷ്ടത്തിലാണ് പോകുന്നത്. നിലവിലെ പ്രതിസന്ധിയിൽ ആശങ്ക ഉണ്ടെന്നും ഹോട്ടലുകാർ പറയുന്നു.
അതേസമയം, പാചക വാതകത്തിന് ഷോര്‍ട്ടേജ് ഉണ്ടാകുമോ എന്ന ഭയത്താല്‍ ബുക്കിങ് കൂടിയുട്ടെന്നും ഗ്യാസ് ഏജന്‍സികള്‍ പറയുന്നു.
അധിക സിലണ്ടര്‍ ഉള്ളവര്‍ ഇതു നിറച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ കാര്യമായ ഷോര്‍ട്ടേജ് അനുഭവപ്പെടുന്നില്ലെന്നും ഏജന്‍സികള്‍ പറയുന്നുണ്ട്.
ഗ്യാസ് വില കൂടിയത് കണക്കിലെടുത്തത് ഗ്രാമങ്ങളിൽ വിറക് അടുപ്പിലേക്കു വീട്ടമ്മാര്‍ തിരിഞ്ഞിട്ടുണ്ട്.
കൂടുതല്‍ വേവ് ആവശ്യമുള്ളത് വിറക് അടുപ്പിലാണ് പചകം ചെയ്യുന്നത്. എന്നാല്‍, നഗരങ്ങളില്‍ ഇത്തരം ആളുകള്‍ കുറവാണ്.
ലോകത്തെ ഏറ്റവുമധികം എല്‍പിജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ.
ഉപഭോഗത്തിനുള്ള മൊത്തം എല്‍പിജിയുടെ 90% ഇന്ത്യ വാങ്ങുന്നതും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ്.
പ്രതിവര്‍ഷം 21 മില്യണ്‍ ടണ്‍ ഗള്‍ഫില്‍ നിന്ന് എത്തുമ്പോള്‍ യുഎസില്‍ നിന്നെത്തുന്നത് 2 മില്യണ്‍ മാത്രം. മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നത് ഒരു മില്യണോളം മാത്രവുമാണ്.
വെറും 30 ദിവസത്തേക്കുള്ള എല്‍പിജി മാത്രമേ ഇപ്പോള്‍ ഇന്ത്യയില്‍ സ്റ്റോക്കുള്ളൂ.
അയായത് യുദ്ധവും ഹോര്‍മുസ് കടലിടുക്കില്ലെ തടസ്സവും നീണ്ടാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത എല്‍പിജി ക്ഷാമമായിരിക്കും.
എന്നാല്‍, പ്രതിസന്ധി കടുക്കുംമുന്‍പ് സംഘര്‍ഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഗള്‍ഫ് ഇതര മേഖലകളില്‍ നിന്ന് എല്‍പിജി കൂടുതലായി വാങ്ങാനുള്ള നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us