/sathyam/media/media_files/2025/12/12/election-2025-12-12-00-07-35.png)
കോട്ടയം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാന വാരമോ മെയ് ആദ്യമോ നടക്കും.
തിരക്കിട്ട നീക്കങ്ങളുമായി മുന്നണികള്‍. മൂന്നു മുന്നണികളിലും സീറ്റ് വിഭജനവും സ്ഥനാര്‍ഥി നിര്‍ണയവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും പെരുമാറ്റചട്ടം നിലവില്‍ വരുന്നതിനു മുന്‍പു തന്നെ സ്ഥാനര്‍ഥി പ്രഖ്യാപനം പൂര്‍ണമായും നടത്താനകുമെന്നും മുന്നണികള്‍ക്കു പ്രതീക്ഷയുണ്ട്. എല്‍.ഡി.എഫിന് തലവേദന സീറ്റു വിഭജനമാണ്.
കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ തന്നെ ഇക്കുറി മുന്നണിയിലെ ഘടക കക്ഷികള്‍ മത്സരിക്കണമെന്നാണു സി.പി.എം നിര്‍ദേശം. കേരളാ കോണ്‍ഗ്രസ് എം ഉള്‍പ്പടെ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നുണ്ട്.
യു.ഡി.എഫിലും സീറ്റ് വിഭജനം കീറാമുട്ടിയാണ്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ആറു സീറ്റുകള്‍ ഏറ്റെടുക്കണമെന്ന നിലപാടാണു കോണഗ്രസിനുള്ളത്. പക്ഷേ, ജോസഫ് ഗ്രൂപ്പ് ഉടക്കി നില്‍ക്കുന്നു.
ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ പേരിനു മാത്രമാണു ജോസഫ് ഗ്രൂപ്പ് സാന്നിധ്യം.
പുതുയുഗ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കില്ലെന്ന നിലപാട് ജോസഫിനുണ്ട്. എന്നാല്‍, ഫ്രാന്‍സീസ് ജോര്‍ജാണ് അനുനയ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ഇതോടൊപ്പം സ്ഥാനാര്‍ഥി നിര്‍ണയവും യു.ഡി.എഫില്‍ പൂര്‍ത്തിയാകാനുണ്ട്.
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിത്വത്തിനായി സജീവ നീക്കങ്ങള്‍ നേതാക്കള്‍ നടത്തുന്നുണ്ട്. എന്‍.ഡി.എയില്‍ കാര്യങ്ങള്‍ ഏറെക്കുറെ ശാന്തമാണ്. ബി.ഡി.ജെ.എസ് സീറ്റ് വെച്ചുമാറുന്നതു മാത്രാണ് ആകെ പ്രതിസന്ധിയായി നില നില്‍ക്കുന്നത്.
ഇതോടൊപ്പം സ്ഥനാര്‍ഥി മോഹികള്‍ ഉണ്ടെങ്കിലും സംസ്ഥാന - കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കുന്നത്.
അതേസമയം, എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബംഗാളില്‍ തുടരുന്ന തര്‍ക്കം കേരളമുള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തെ ബാധിക്കുമെന്നത് തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്നു മൂന്നു മുന്നണികളും കരുതുന്നു.
ഏപ്രില്‍ രണ്ടാം വാരത്തിനുമുന്‍പ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണു പ്രതീക്ഷിച്ചിരിക്കുന്നത്. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ നടക്കാനാണ് സാധ്യത.
കേരളത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ ചര്‍ച്ചകളും വിലയിരുത്തലും ഇന്നു പൂര്‍ത്തിയാകും. കമ്മിഷന്‍ ഇനി സന്ദര്‍ശിക്കേണ്ടതും സ്ഥിതി വിലയിരുത്തേണ്ടതും ബംഗാളിലാണ്. അസമില്‍ നിലവിലുള്ള വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടെടുപ്പു നടക്കുക.
തമിഴ്നാട്, പുതുച്ചേരി എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. ബംഗാളില്‍ 62 ലക്ഷത്തോളം പേരാണ് വോട്ടര്‍പട്ടികയില്‍നിന്ന് പുറത്തായത്. ഇതേച്ചൊല്ലിയാണ് വിവാദങ്ങളും തര്‍ക്കങ്ങളും തുടരുന്നതും.
കേരളത്തില്‍ മേയ് 20-നകമാണ് സര്‍ക്കാര്‍ ചുമതലയേല്‍ക്കേണ്ടത്. അതിനാല്‍ മേയ് ആദ്യം തിരഞ്ഞെടുപ്പു നടന്നാലും മതിയാകും.
2021-ല്‍ ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്, മേയ് രണ്ടിന് വോട്ടെണ്ണലും. പെസഹാ വ്യാഴം, ദുഃഖവെള്ളി, വിഷു അവധി പരിഗണിക്കുമെന്നതിനാല്‍ ഏപ്രില്‍ ആദ്യ രണ്ടുവാരങ്ങളില്‍ തിരഞ്ഞെടുപ്പിന് സാധ്യത കുറവാണ്. ബംഗാളിലെ പ്രതിസന്ധി ഉടന്‍ പരിഹരിച്ചാല്‍ തെരഞ്ഞെടുപ്പു വൈകില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us