/sathyam/media/media_files/2026/03/07/nagampadam-bus-stand-2026-03-07-17-47-47.jpg)
കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ബസ് മേഖല തകര്‍ച്ചയുടെ വക്കില്‍.. വര്‍ഷങ്ങള്‍ക്കു മുന്‍പ് 32000 സ്വകാര്യ ബസുകളുടെ സ്ഥാനത്ത് ഇന്ന് 7200 ബസുകളായി കുറഞ്ഞു.
വിഷയങ്ങള്‍ പഠിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുമില്ല. ഇതുമൂലം ഓരോ ദിവസവും കോടികളുടെ നഷ്ടമാണു സംസ്ഥാനത്തിനു സംഭവിക്കുന്നത്.
ഇന്ധനം, വേതനം അടക്കം പ്രതിദിനം 13000 മുതല്‍ 15000 രൂപ ചിലവ് വരുമ്പോള്‍ വരുമാനം ശരാശരി 15000 മുതല്‍ 18000 രൂപ വരെയാണെന്ന് ഉടമകളും പറയുന്നു. യാത്രക്കാരുടെ എണ്ണത്തിലും വന്‍ ഇടിവാണ് ഉണ്ടായതായതെന്നും സ്വകാര്യ ബസുടമകള്‍ പറയുന്നു.
സര്‍ക്കാര്‍ സമ്മര്‍ദ നയവും, നികുതി നിരക്കും, തൊഴില്‍ മേഖലയിലെ ബാധ്യതകളും, വരുമാന തകര്‍ച്ചയും സ്വകാര്യ ബസുകളുടെ നിലനില്‍പ്പിനെ കാര്യമായി ബാധിച്ചതായാണു മേഖലയിലുള്ളവര്‍ പറയുന്നത്.
വലിയ ഒരു ബസ് നിരത്തിലിറക്കണമെങ്കില്‍ 42 മുതല്‍ 45 ലക്ഷം രൂപ വരെ വേണമെന്നാണു ബസുടമ സംഘടന പ്രതിനിധികള്‍ പറയുന്നത്. ഇന്‍ഷുറന്‍സും, നികുതിയിതര ചിലവുകളും കൂടി കൂട്ടിയാലിത് 50 ലക്ഷത്തിലേറെ വരുമെന്നും, ഇത്രയും തുക മുടക്കി നഷ്ട കച്ചവടം ഏറ്റെടുക്കേണ്ടെന്നാണു ബസുടമകളുടെ നിലപാട്.
വര്‍ധിച്ചു വരുന്ന വാഹന ബാഹുല്യം മൂലമുണ്ടാകുന്ന ഗതാഗത കുരുക്കും അതു മൂലമുള്ള ഇന്ധന നഷ്ടവും ട്രിപ്പ് നഷ്ടവുമെല്ലാം ഈ മേഖലയെ ശരശയ്യയിലാക്കിയെന്നും ബസുടമകള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us