/sathyam/media/media_files/2026/03/07/exporting-from-kerala-is-in-freeze-co-ndition-2026-03-07-18-25-33.jpg)
കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒരാഴ്ച തികയുമ്പോള്‍ കേരളത്തിന്റെ കയറ്റുമതി മേഖല അതിരൂക്ഷമായ നിലയിലേക്കു മാറുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം നെടുമ്പാശ്ശേയില്‍ നിന്നുള്ള ചരക്ക് കയറ്റുമതി പകുതിയായി കുറഞ്ഞു.
വിമാന സര്‍വിസുകള്‍ പലതും പുനഃരാരംഭിച്ച് തുടങ്ങിയെങ്കിലും നിറയെ യാത്രക്കാരായതിനാല്‍ കൂടുതല്‍ ചരക്ക് കയറ്റുവാന്‍ കഴിയുന്നില്ല. പ്രതിദിനം 150 ടണ്‍ ചരക്ക് കയറ്റിയയച്ചിരുന്നിടത്ത് ഇപ്പോള്‍ 80 ടണ്‍ ചരക്കു പോലും പല ദിവസങ്ങളിലും അയക്കാനാവുന്നില്ല.
പഴം, പച്ചക്കറി, സമുദ്രോല്‍പന്ന കയറ്റുമതി രംഗത്തുള്ളവരും വന്‍ പ്രതിസന്ധിയിലാണ്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. അതുകൊണ്ടുതന്നെ, പശ്ചിമേഷ്യയിലെ യുദ്ധഭീതി കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ള അരി കയറ്റുമതി താളം തെറ്റിയതായി കമ്പനി ഉടമകള്‍ പറയുന്നു. ഗള്‍ഫ് അടക്കം 25ഓളം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നുണ്ട്. റമദാന്‍ വിപണി ലക്ഷ്യമിട്ടുള്ള കയറ്റുമതിയാണ് ഇപ്പോള്‍ കെട്ടികിടക്കുന്നത്.
അരിയും പലവ്യഞ്ജനങ്ങളുടമടങ്ങിയ നിരവധി കണ്ടെയ്‌നറുകള്‍ വിമാനത്തവളങ്ങളിലും തുറമുഖത്തും കെട്ടിക്കിടക്കുന്നതിനാല്‍ കമ്പനികള്‍ക്ക് വാടകയിനത്തില്‍ ദിവസവും ലക്ഷങ്ങള്‍ ചെലവിടേണ്ട സ്ഥിതിയാണ്. പഴം പച്ചക്കറികള്‍ അധിക കാലം സൂക്ഷിക്കാനവില്ലെന്നതും സംരംഭകര്‍ക്കു തിരച്ചടിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us