ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി പ്രകാശ് ധാലിയെയാണ് കോട്ടയം ആര്‍പിഎഫ് പിടികൂടിയത്

പിറവം റെയില്‍വേ സ്റ്റേഷനില്‍വച്ചായിരുന്നു ഇയാള്‍ ട്രെയിനിന് കല്ലെറിഞ്ഞത്.

New Update
train

കോട്ടയം: ജനശതാബ്ദി എക്‌സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.

Advertisment

ഇതര സംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആര്‍പിഎഫ് പിടികൂടിയത്. 

മാര്‍ച്ച് ആറിനായിരുന്നു സംഭവം. പിറവം റെയില്‍വേ സ്റ്റേഷനില്‍വച്ചായിരുന്നു ഇയാള്‍ ട്രെയിനിന് കല്ലെറിഞ്ഞത്. വൈകിട്ട് ആറരയോടെയാണ് പിറവം റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് ട്രെയിനിന്റെ ഡി-7 കോച്ചിനു നേരെ കല്ലേറുണ്ടായത്. 

കല്ലേറില്‍ 104 നമ്പര്‍ സീറ്റിലെ വനിതാ യാത്രക്കാരിക്ക് പരിക്കേറ്റു. ട്രെയിനിന്റെ ഇടത് ഭാഗത്തുനിന്നാണ് കല്ലേറുണ്ടായത്.

ആക്രമണത്തില്‍ ഇവരുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. ആര്‍പിഎഫ് എസ്എച്ച്ഒ എന്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisment