ഷാഫി പറമ്പിലിനോടും രാഹുല്‍ മാങ്കൂട്ടത്തിനോടും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് മുന്‍പു തന്നെ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനെ വെട്ടിലാക്കി ചാണ്ടി ഉമ്മന്‍. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം കൂടി തേടേണ്ടതായിരുന്നു എന്നും ചാണ്ടി

ഷാഫി പറമ്പിലിനെതിരായ ചാണ്ടിയുടെ തുറന്നു പറച്ചിലാകും കൂടുതല്‍ ചര്‍ച്ചകള്‍ക്കു വരും ദിവസങ്ങളിൽ വഴിവെക്കുക.

New Update
1001713177

കോട്ടയം: തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍.

Advertisment

ഷാഫി പറമ്പില്‍ എംപി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ  എന്നിവരോട് തനിക്ക് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ടും അതിന് തൊട്ടുമുന്‍പും ചില കാര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു എന്നും ചാണ്ടി പറയുന്നു. 

പൊളിറ്റിക്കല്‍ ഇഷ്യൂസ് അല്ല. ഉമ്മന്‍ ചാണ്ടിയോട് ഒപ്പമുണ്ടായിരുന്ന മൊത്തം ആളുകളോടും അഭിപ്രായ വ്യത്യാസമാണെന്നും ചാണ്ടി പറയുന്നു.

 ന്യൂസ് 18 കേരളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ടും അതിന് മുന്‍പും നടന്ന ചില സംഭവങ്ങളെക്കുറിച്ച് ചാണ്ടി ഉമ്മന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം കൂടി തേടേണ്ടതായിരുന്നു.

കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ചാണ്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പിന്റെ നോമിനിയായി രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ ജെ.എസ്. അഖിലിനെയാണ് ആഗ്രഹിച്ചിരുന്നത് എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കഴിഞ്ഞ കാര്യങ്ങളില്‍ വെള്ളമൊഴുകി പോയി, ഇനി അതില്‍ കൂടുതല്‍ കമന്റ് ചെയ്യുന്നില്ല എന്നും ചാണ്ടി പറയുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ചില വ്യക്തിപരമായ ആരോപണങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു.

 എന്നാല്‍ രാഷ്ട്രീയമായ നിലപാടുകളുടെ പേരിലാണ് തങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുള്ളതെന്നും അല്ലാതെ വ്യക്തിപരമായ മറ്റ് ഘടകങ്ങളല്ല ഇതിന് പിന്നിലെന്നും ചാണ്ടി ഉമ്മന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് ചാണ്ടിയുടെ തുറന്നുപറച്ചിൽ.  

ഉമ്മന്‍ ചാണ്ടിയെപ്പോലൊരു നേതാവിന്റെ പേര് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന് ഒപ്പം പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളോടും അഭിപ്രായ ഭിന്ന ഉണ്ടെന്നു ചാണ്ടി ഉമ്മന്‍ പറയുന്നത് എല്‍.ഡി.എഫ് ആയുധം കൊടുക്കുന്നതിന് തുല്യമാണ്.

ഷാഫി പറമ്പിലിനെതിരായ ചാണ്ടിയുടെ തുറന്നു പറച്ചിലാകും കൂടുതല്‍ ചര്‍ച്ചകള്‍ക്കു വരും ദിവസങ്ങളിൽ വഴിവെക്കുക.

Advertisment