തെരുവു നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ധന. 2025ല്‍  3,69,272 പേര്‍ തെരുവുനായ കടിച്ചതിന് വാകിസിന്‍ എടുത്തു. ആട് കടിച്ചാലും എലി കടിച്ചാലും റാബീസ് വാകിസിന്‍ എടുക്കണം!

പേവിഷബാധക്കെതിരെയുള്ള ചികിത്സ നടത്തുന്നത് കാറ്റഗറി അനുസരിച്ചാണ്.

New Update
street dogs-3

കോട്ടയം: സംസ്ഥാനത്ത് തെരുവുനായയുടെ കടിയേ ക്കല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2024ല്‍ 3,16,793 പേരെ നായകള്‍ കടിച്ചപ്പോള്‍, 2025ല്‍ 3,69,272 ആയി ഉയര്‍ന്നു. 

Advertisment

ഇതില്‍ 2,64,544 പേരെ വളര്‍ത്തുനായകളും 1,04,728 പേരെ തെരുവുനായകളുമാണ് കടിച്ചത്.

2025ല്‍ ആകെ 10,32,596 പേര്‍ പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ പൂച്ച, ആട്, എലി, വവ്വാല്‍, മുയല്‍ എന്നിവയുടെ കടിയേറ്റവരും ഉള്‍പ്പെടുന്നു.

എന്നാല്‍, വളര്‍ത്തു  മൃഗങ്ങളുടെ കടി കിട്ടിയാലോ നഖം കൊണ്ട് മുറിവേറ്റാലോ വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നവര്‍ ഇന്നും ഉണ്ട്.

റാബീസ്, അഥവാ പേവിഷബാധയെ കുറിച്ച് പൊതുസമൂഹം കൃത്യമായി അറിയേണ്ടതാണ്. വഴിയിലൂടെ നടന്നുപോകുമ്പോള്‍ നമുക്ക് എവിടെനിന്നും തെരുവുനായയുടെ കടി കിട്ടാം. 

എവിടെയായാലും നമുക്ക് നായയുടെ അല്ലെങ്കില്‍ മൃഗങ്ങളുടെ കടി കിട്ടിയിട്ടുണ്ടെങ്കില്‍ ഉടനെ ചെയ്യേത് നേരെ ആശുപത്രിയിലേക്ക് പോകാതെ, പെട്ടെന്നുതന്നെ അവിടുത്തെ സാഹചര്യത്തില്‍ എവിടെയാണ് വെള്ളം കിട്ടുക എന്ന് നോക്കുക.

ടാപ് വാട്ടര്‍ ആണ് കിട്ടുന്നതെങ്കില്‍ അത്. സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുകുക. എന്നു വെച്ചാല്‍ പതിനഞ്ച് മിനിറ്റോളം കഴുകിക്കളയണം.

പേവിഷബാധ, അതിന്റെ ഉമിനീരിലുള്ള വൈറസ് വഴിയാണ് നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഉമിനീരിലൂടെ എത്തുന്ന വൈറസിനെ കളയാന്‍ വേണ്ടിയാണ് നല്ലവണ്ണം കഴുകാന്‍ പറയുന്നത്.

 വൈറസിന് പുറത്ത് ഒരു കവചമുണ്ട്. ലിപ്പിഡ് കവചമാണ്. അത് നശിപ്പിക്കാന്‍ സോപ്പിന് സാധിക്കും.

അതിനുശേഷം സ്പിരിറ്റോ, ആല്‍ക്കഹോളോ ഉപയോഗിച്ച് തുടച്ചതിനുശേഷം ഉടനെ ആശുപത്രിയിലേയ്ക്കു പോകാം.

ആശുപത്രിയില്‍ പോകുന്നതിനുമുമ്പ് പ്ലാസ്റ്റര്‍ ഉപയോഗിച്ചോ തുണി ഉപയോഗിച്ചോ കെട്ടണോ എന്ന് ചോദിക്കാറുണ്ട്. വിദഗ്ദ്ധര്‍ പറയുന്നത് കെട്ടേണ്ട ആവശ്യമില്ല, തുറന്നിടുകയാണ് ചെയ്യേണ്ടത് എന്നാണ്.

കെട്ടിവെച്ചാല്‍ അതിനുള്ളില്‍ വൈറസുകള്‍ പെരുകാന്‍ സാധ്യതയുണ്ട്. സാധാരണഗതിയില്‍ മൃഗങ്ങളുടെ കടിയേറ്റ മുറിവുകള്‍ തുന്നാറില്ല.

ഹോസ്പിറ്റലില്‍ എത്തിച്ചതിനുശേഷം ആവശ്യമുണ്ടെങ്കില്‍ ടി.ടി യും ആന്റിബയോട്ടിക്‌സും എടുത്തിരിക്കണം.

മുറിവുകളുടെ ചികിത്സ കഴിഞ്ഞാല്‍ നമുക്ക് ചെയ്യേണ്ടത് ആന്റി റാബിസ് (പേവിഷബാധക്കെതിരെയുള്ള) ചികിത്സ ചെയ്യുകയാണ്. പേവിഷ ബാധക്കെതിരെയുള്ള ചികിത്സ നടത്തുന്നത് കാറ്റഗറി അനുസരിച്ചാണ്.

 ഏത് തരത്തിലുള്ള കാറ്റഗറി ആണ് എന്ന് മുറിവിന്റെ സ്വഭാവം അനുസരിച്ച് തീരുമാനിക്കണം.

നായ തൊലിയില്‍ തൊട്ടിട്ടേയുള്ളൂ എങ്കില്‍ വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. കഴുകിക്കഴിഞ്ഞാല്‍ മതി.

അതാണ് കാറ്റഗറി വണ്‍. തൊലിയില്‍ ചെറിയ മുറിവാണ്, പക്ഷേ ചോര വന്നില്ല, പോറല്‍ മാത്രമാണ്, അങ്ങനെയാണെങ്കില്‍ കാറ്റഗറി ടു എന്ന് പറയും. ഇതിന് വാക്‌സിന്‍ മാത്രം മതി.

മുറിവുണ്ട്, അതില്‍ നിന്ന് രക്തം വന്നിട്ടുങ്കെില്‍ അല്ലെങ്കില്‍ ശ്ലേഷ്മ ചര്‍മ്മത്തില്‍ (ങൗരീൗ ൊലായൃമില) ആണ് മുറിവ് എങ്കില്‍ കാറ്റഗറി ത്രീ ആണ്. ആന്റിറാബിസ് വാക്‌സിനും വേണം, സീറവും വേണം.

അതുപോലെ, വന്യമൃഗങ്ങളില്‍ നിന്ന് ഏത് മുറിവുണ്ടായാലും കാറ്റഗറി ത്രീ ആയി ചികിത്സിക്കേണ്ടിവരും.

അതുപോലെ പേവിഷബാധ സംശയിക്കുന്ന പൂച്ചകളോ പട്ടികളോ മാന്തിയാലോ കടിച്ചാലോ കാറ്റഗറി ത്രീ ആയി ചികിത്സിക്കേണ്ടിവരും.

നമ്മുടെ നാട്ടിലുള്ളത് ടിഷ്യുകള്‍ച്ചര്‍ വാക്‌സിന്‍ ആണ്. ചിക്ക് എംബ്രിയോ വാക്‌സിന്‍, വീറോ സെല്‍ വാക്‌സിന്‍ എന്നിവയാണ് ഇപ്പോഴുള്ളത്. രണ്ടും ഫലപ്രദമാണ്.

ഈ വാക്‌സിനുകള്‍ രണ്ടു വിധത്തില്‍ കൊടുക്കാറുണ്ട്. പേശികളില്‍ ഇഞ്ചക്ഷന്‍ രൂപത്തിലും തൊലിയ്ക്കടിയിലുള്ള ഇഞ്ചക്ഷന്‍ രൂപത്തിലും. മാംസപേശികളിലെ  ഇഞ്ചക്ഷനുകള്‍ 0, 3, 7, 14, 28 ദിവസങ്ങളിലാണ് നല്‍കുക.

തൊലിക്കടിയിലെ  ഇഞ്ചക്ഷനുകള്‍ 0, 3, 7, 28 ദിവസങ്ങളിലും. മാംസപേശികളില്‍ ആണെങ്കില്‍ ഓരോ ദിവസവും ഓരോ കുത്തി വെപ്പും തൊലിക്കിടയിലാണെങ്കില്‍ രണ്ടു കൈത്തയിലും ഓരോ കുത്തിവെപ്പുമാണ് നല്‍കുക.

Advertisment