/sathyam/media/media_files/2026/03/09/1001713279-2026-03-09-15-07-27.jpg)
കോട്ടയം: വൈക്കത്തെ നിയമസഭാ പോരാട്ടം നയിക്കാന്‍ പി. പ്രദീപിനെ ഇറക്കി സി.പി.ഐ.
അടിയുറച്ച കോട്ടയായ വൈക്കത്തു പാര്‍ട്ടിയിലുണ്ടായിരിക്കുന്ന പ്രശ്നങ്ങളാണ്, ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനും പ്രാദേശിക നേതൃത്വങ്ങളുടെ വികാരത്തിനൊപ്പം നല്‍കാനും സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിട്ടും മൂന്നാം തവണ കടമ്പയില്‍ തട്ടി സി.കെ. ആശയ്ക്കു സീറ്റ് നിഷേധിക്കു കയായിരുന്നു.
അവസാന നിമിഷം വരെ ഒരു വിഭാഗം ആശയ്ക്കു വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചു.
പക്ഷേ, സംസ്ഥാന നേതൃത്വം പ്രദീപിന്റെ പേരിന് അംഗീകാരം നല്‍കുകയായിരുന്നു.
നേരത്തെയും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള പ്രദീപ് എ.ഐ.വൈ.എഫ്. നേതാവായിരുന്നു, നിലവില്‍ സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്.
സ്‌കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍ - എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റുമാണ്. മണ്ഡലത്തില്‍ ഉടനീളം സൗഹൃദമുള്ള പ്രദീപിന്റെ പ്രവര്‍ത്തന പാരമ്പര്യം വന്‍ വിജയത്തിലേക്കു നയിക്കുമെന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
പ്രദീപ് സ്ഥാനാര്‍ഥിയാകുമ്പോഴും വൈക്കത്തെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല.
നിലവില്‍ പല ചേരികളിലായി നിന്നാണു നേതാക്കളുടെ പ്രവര്‍ത്തനം. ഇതിനിടെ മുന്‍ എം.എല്‍.എ. കെ.അജിത് ബി.ജെ.പിയിലേക്കു പോയതിന്റെ ആഘാതം വേറെയും.
നാളെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കെ.അജിത്തിനു വൈക്കത്തു സ്വീകരണം നല്‍കുന്നുണ്ട്.
അജിത്തിന്റെ വിശ്വസ്തര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ നാളെ നടക്കുന്ന യോഗത്തില്‍ ബി.ജെ.പി.
അംഗത്വം സ്വീകരിക്കുമെന്ന അഭ്യൂഹങ്ങളും സി.പി.ഐ.നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. അതേസമയം,
ബി.ഡി.ജെ.എസിനാണ് വൈക്കം സീറ്റാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ കെ. അജിത് വൈക്കത്ത് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായേക്കും. അജിത്തിനേക്കാള്‍ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചാല്‍ മാത്രം ബി.ഡി.ജെ.എസിനു സീറ്റു നല്‍കിയാല്‍ മതിയെന്ന നിലപാടിലാണു ബി.ജെ.പി. സംസ്ഥാന നേതൃത്വം.
സ്ഥാനാര്‍ഥി നിര്‍ണയം യു.ഡി.എഫിലും കീറാമുട്ടിയായി നില്‍ക്കുന്നു. യു.ഡി.എഫ്.സംസ്ഥാന നേതൃത്വം ഇടപെട്ട് സണ്ണി എം.കപിക്കാടിനെ സ്ഥാനാര്‍ഥിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍, പ്രാദേശിക നേതൃത്വം ഇതിനെതിരേ പ്രമേയം പാസാക്കി.
സണ്ണിയെ നിര്‍ത്തിയാല്‍ വന്‍ പരാജയമുണ്ടാകുമെന്നു ഇവര്‍ പറയുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വം സണ്ണിയെ മത്സരിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us