കോട്ടയം: എട്ട് നോമ്പിന്റെ ഭക്തി സാന്ദ്രമായ ദിനങ്ങളില്‍ പരിശുദ്ധ മാതാവിന്റെ ദേവാലയങ്ങളെ കോര്‍ത്തിണക്കി എരുമേലി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ തീര്‍ഥ യാത്ര ഒരുക്കുന്നു. ഓണക്കാലത്തെ അവധി ദിവസങ്ങളിൽ യാത്ര പോകാനും എല്ലാ ഡിപ്പോകളിൽ നിന്നും ട്രിപ്പുകളും.
എട്ടുനോമ്പ് ആചരണത്തോടനുബന്ധിച്ച് മണര്‍കാട് പള്ളി, കൃപാസനം, അര്‍ത്തുങ്കല്‍ പള്ളി എന്നിവിടങ്ങളില്‍ ഒറ്റ ദിവസം സന്ദര്‍ശനം നടത്തി തിരികെ എത്തുന്ന വിധത്തിലാണു യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആറിന് രാവിലെ ആറു മണിക്ക് പുറപ്പെട്ട് വൈകിട്ടു തിരിച്ചെത്തും വിധത്തിലാണു യാത്ര ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ചാര്‍ജ് 440 രൂപ. ബുക്കിങ്ങിന് 9447287735, 9061592069
ഇതോടൊപ്പം ഓണക്കാലത്ത് കുടംബത്തോടൊപ്പം ഉല്ലാസയാത്ര നടത്താനും കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ അവസരം ഒരിക്കിയിരിക്കുന്നു. ജില്ലയിലെ 7 ഡിപ്പോകളില്‍ നിന്നും സെപ്റ്റംബര്‍ മാസത്തില്‍ വിവിധ സ്ഥലങ്ങളിലേക്ക് ട്രിപ്പ് ക്രമീകരിച്ചിട്ടുണ്ട്. രണ്ടര വര്‍ഷം കൊണ്ട് മലയാളികളുടെ ഇടയില്‍ ബജറ്റ് ടൂറിസം ചിരപ്രതിഷ്ഠ നേടിയെടുത്തു.
കായലും, വെള്ളചാട്ടങ്ങളും, തേയില തോട്ടങ്ങളും, മൊട്ടക്കുന്നുകളും നിറഞ്ഞ പ്രകൃതി രമണീയമായ സ്ഥലങ്ങളെ കോര്‍ത്തിണക്കിയാണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സീ അഷ്ടമുടി, ചതുരംഗപാറ, മാമലക്കണ്ടം, മൂന്നാര്‍, മലക്കപ്പാറ, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം, ആറന്മുള, രാമക്കല്‍മേട്, കപ്പല്‍ യാത്ര, മറയൂര്‍ - കാന്തല്ലൂര്‍ ട്രിപ്പ് കളാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം, കുടുംബശ്രീകള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, എന്നിവര്‍ക്ക് 50 പേര് അടങ്ങുന്ന ഗ്രുപ്പുകളായി ബുക്ക് ചെയ്യാന്‍ ഉള്ള അവസരവും ഉണ്ട്. എരുമേലി - 9447287735, പൊന്‍കുന്നം - 9497888032, ഈരാറ്റുപേട്ട - 9947084284, പാലാ - 9447433090, 8921531106, വൈക്കം - 9995987321, 9744031240, കോട്ടയം - 9400600530, 8078248210, ചങ്ങനാശ്ശേരി - 7510112360, 8593027457, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം - 9447223212.