വയനാട് ദുരന്ത ബാധിതർക്ക് കോട്ടയത്തിൻ്റെ സഹായം തുടരുന്നു. രക്ഷാപ്രവർത്തനത്തിനായി ഫയർ ഫോഴ്സ് സേനാംഗങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു. വീടുവെച്ചു നൽകുമെന്നു അറിയിച്ചു സംഘടനകൾ, തങ്ങളെക്കൊണ്ട് ആവുന്ന തുക പുനരധിവാസത്തിന് നൽകി ജനങ്ങൾ.

New Update
beb1ef4a-4748-4a4a-a9f8-1a7a68772c45

കോട്ടയം: വയനാട് ദുരന്ത ബാധിതർക്ക് കോട്ടയത്തിൻ്റെ സഹായം തുടരുന്നു. ഫയർ ഫോഴ്സ് സേനാംഗങ്ങൾ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ കെ.എസ്.ആർ.ടി.സി ബസിൽ വയനാട്ടിലേക്ക് പുറപ്പട്ടു. 52 പേരടങ്ങുന്ന സംഘമാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. വയനാട്ടിൽ നിന്നു ലഭിച്ച നിർദേശപ്രകാരമാണ് സംഘം അവിടെയ്ക്കു പുറപ്പെട്ടത്.  ഇതിനോടകം തന്നെ കോട്ടയത്തു നിന്നുള്ള നിരവധി സന്നദ്ധ പ്രവർത്തകരാണ് വയനാട്ടിൽ ഉള്ളത്. 

Advertisment

നിരവധി ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളെക്കൊണ്ടാവുന്ന തുക നൽകുകയും അവശ്യ സാധനങ്ങൾ കലക്ടറേറ്റിലെ കലക്ഷൻ പോയിൻ്റിൽ എത്തിച്ചു നൽകുന്നതും. 

കേരള സ്റ്റുഡൻസ് കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്- കോഴിക്കോട് മേഖലകളിൽ ദുരന്തം അനുഭവിച്ച ആളുകൾക്ക് കൈത്താങ്ങുമായി ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള അവശ്യസാധനങ്ങളുമായി കെ.എസ്.സി(എം) .പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയുടെ നിർദ്ദേശനുസരണമാണ് കെ.എസ്.സി(എം) പ്രവർത്തകർ 'വിദ്യാർത്ഥികൾ ക്യാമ്പുകളിലേക്ക്' എന്ന ആശയവുമായി രംഗത്തിറങ്ങിയിരുന്നു. 

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ നൽകുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി നൽകി. 

പുനരധിവാസത്തിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അഞ്ചുകോടി രൂപ സമാഹരിച്ച് പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ കൽപ്പനയിലൂടെ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഈ സംരംഭത്തിൽ പങ്കുചേരുവാൻ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുടെ ഡിസ്ട്രെസ് റിലീഫ് ഫണ്ടിലേക്ക് നായർ സർവീസ് സൊസൈറ്റി 25 ലക്ഷം രൂപ കൈമാറി.

Advertisment