Advertisment

ജെ.സി.ബിയിൽ തല കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. അപകടം ഓപ്പറേറ്റര്‍ പുറത്തു പോയ സമയത്ത് ജെ.സി.ബി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ. ബന്ധുക്കള്‍ ചേര്‍ന്ന് തല പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

New Update
f5554f94-bf51-49ec-b820-5676441cb70d

പാലാ:  കരൂരില്‍ ജെ.സി.ബി പ്രവര്‍ത്തിപ്പിക്കുന്നതിനിടെ തല ജെ.സി.ബിയില്‍ കുടുങ്ങി ഗൃഹനാഥനു ദാരുണാന്ത്യം. പാലാ കരൂര്‍ പയപ്പാര്‍ കണ്ടത്തില്‍ വീട്ടില്‍ പോള്‍ ജോസഫാണു ദാരുണമായി മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. വീടു നിര്‍മാണത്തിന്റെ ഭാഗമായി പോള്‍ ജോസഫിന്റെ വീട്ടില്‍ ജെ.സി.ബി എത്തിച്ചിരുന്നു.

Advertisment

ഇതിനിടെ ജെ.സി.ബി പ്രവര്‍ത്തിപ്പിച്ചിരുന്ന ഓപ്പറേറ്റര്‍ പുറത്തേയ്ക്കു പോയ സമയത്ത് പോള്‍ ജോസഫ്  ജെ.സി.ബി സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇദ്ദേഹത്തിന്റെ തല പിന്നിലേക്ക് തിരിയുന്നതിനിടെ ജെ.സി.ബിയ്ക്കിടയില്‍ കുടുങ്ങി അപകടമുണ്ടായതായാണ് പോലീസ് പറയുന്നത്.

സമീപത്തുണ്ടായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും പോള്‍ ജോസഫിന്റെ ജീവന്‍ നഷ്ടമാവുകായിരുന്നു. നട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജെ.സി.ബിയില്‍ നിന്നും ആശുപത്രിയിലേക്കു മാറ്റി പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുന്നതിനുള്ള നടപടിള്‍ പുരോഗമിക്കുകയാണ്.

Advertisment