ഡികെടിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പാകെ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ ധർണ്ണ മുഖ്യമന്ത്രിയുടെ ഉറപ്പിൽ മാറ്റിവെച്ചു.

New Update
fa30fe09-31d3-41b0-95a4-c90c0d02e0c5

പുതുപ്പള്ളി. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വക കമ്മ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേര് നൽകുവാൻ തീരുമാനിച്ച  പഞ്ചായത്ത്‌ ഭരണ സമിതിയോട് ആ തീരുമാനത്തിൽ  നിന്നും പിൻമാറുവാൻ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് ഉറപ്പുനൽകി.  

Advertisment

പുതുപ്പള്ളിയെ എന്നും  തന്നോട് ചേർത്തു നിർത്തിയ ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻചാണ്ടി. അരനൂറ്റാണ്ടോളം പുതുപ്പള്ളിയിലെ എംഎൽഎ യും, തൊഴിൽ വകുപ്പ് മന്ത്രിയും, ധനകാര്യ വകുപ്പ് മന്ത്രിയും, ആഭ്യന്തര മന്ത്രിയും, രണ്ട് തവണ മുഖ്യമന്ത്രിയും ആയ  ഉമ്മൻചാണ്ടിയുടെ പേരിൽ കമ്യൂണിറ്റി ഹാൾ അറിയപ്പെടെണമെന്നാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്.  

പഞ്ചായത്ത് ഭരണസമിതി പ്രസ്തുത ഹാളിന് ഇഎംഎസിന്റെ പേര് നൽകാൻ എടുത്ത തീരുമാനം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

ഈ തീരുമാനത്തിൽ നിന്നും പഞ്ചായത്ത് ഭരണസമിതി പിൻമാറണം എന്നാവശ്യപ്പെട്ട് കൊണ്ടാണ്   ഡികെടിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത് എന്ന് ഡികെടിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് അൽഫോൻസ് എൻ.എസ്.അറിയിച്ചു.

ചാണ്ടി ഉമ്മൻ എംഎൽഎ ഈ വിഷയം പ്രതിപക്ഷ നേതാവിനെ അറിയിച്ചു. കമ്യൂണിറ്റി ഹാളിന്റെ പേരിടൽ വിവാദമായത് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന് മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ്  നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്  കമ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേര് നൽകാൻ എടുത്ത തീരുമാനത്തിൽ നിന്നും ഭരണ സമിതിയോട് പിന്മാറുവാൻ നിർദ്ദേശിയ്ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. 

മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസം അർപ്പിച്ച്, ഡികെടിഎഫിന്റെ  നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ നടത്തുവാനിരുന്ന പഞ്ചായത്ത്‌ പടിയ്ക്കലെ ധർണ്ണ  മാറ്റി വെച്ചു എന്ന് അൽഫോൻസ് സത്യം ഓൺലൈനിനോട് പറഞ്ഞു.

Advertisment