/sathyam/media/media_files/2025/11/24/22-2025-11-24-10-13-35.jpeg)
കോട്ടയം: മാണിക്കുന്നത്ത് കൊലപാതകത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് സാഹസികമായി. കോട്ടയം നഗരസഭ മുന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ വി.കെ അനില്‍കുമാറിന്റെ (ടിറ്റോ) വീടിനു മുന്നില്‍ ഇദ്ദേഹത്തിന്റെ മകന്‍ അഭിജിത്തിന്റെ കുത്തേറ്റാണ് കറുകച്ചാല്‍ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസ് ആദര്‍ശ്(23) കൊല്ലപ്പെട്ടത്. പോലീസെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതോടെ യുവാവ് പ്രകോപിതനായി. പോലീസ് ജീപ്പിലേക്ക് പിടിച്ചു കയറ്റാന്‍ ശ്രമിച്ചെങ്കിലും യുവാവ് പ്രതിഷേധിച്ചു. പോലീസ് ബലം പ്രയോഗിച്ചതോടെ യുവാവ് അക്രമാസക്തനായി. തുടര്‍ന്നു കൂടുതല്‍ പോലീസുകാര്‍ ചേര്‍ന്നു യുവാവിനെ ജീപ്പില്‍ പിടിച്ചു കയറ്റുകയായിരുന്നു.
ആദര്‍ശും അഭിജിത്തും തമ്മില്‍ ലഹരി ഇടപാട് ഉണ്ടായിരുന്നതായാണ് പോലീസില്‍ നിന്നു ലഭിക്കുന്ന വിവരം. ആദര്‍ശ് അഭിജിത്തിന്റെ പക്കല്‍ നിന്നും കഴിഞ്ഞ മാര്‍ച്ചില്‍ 1500 രൂപയുടെ എം.ഡി.എം.എ കടമായി വാങ്ങിയിരുന്നു. ഇത് കൂടാതെ അഭിജിത്തിന്റെ പക്കലുണ്ടായിരുന്ന സ്‌കൂട്ടര്‍ കോട്ടയം ശാസ്ത്രി റോഡിലെ ഒരു സ്ഥാപനത്തില്‍ അഭിജിത്തിന്റെ സുഹൃത്ത് വഴി 10000 രൂപയ്ക്ക് പണയം വയ്ക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി അഭിജിത്തും ആദര്‍ശും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഫോണില്‍ വെല്ലുവിളിയും വഴക്കും ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്നാണ് കൊല്ലപ്പെട്ട ആദര്‍ശ് സുഹൃത്തിനെയും കൂട്ടി ഇന്നലെ രാത്രിയില്‍ പ്രതിയുടെ വീടിനു മുന്നില്‍ എത്തിയത്. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വീടിനു മുന്നില്‍ വച്ചു തര്‍ക്കം ഉണ്ടാകുകയായിരുന്നു. ഇതിനിടെ അനിൽകുമാറും എത്തി സംഘഷത്തിൻ ഇടപെട്ടു. തുടര്‍ന്ന് അഭിജിത്ത് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുത്തേറ്റ ആദര്‍ശ് സംഭവ സ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് കുത്തേറ്റ ആദര്‍ശിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് സംഘം അനില്‍ കുമാറിയെയും മകനെയും കസ്റ്റഡിയില്‍ എടുത്തു. പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us