കോട്ടയം: വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇനി ഡിജിറ്റല്‍ കാലം. റിസര്‍വ് ചെയ്യാത്ത റെയില്‍വേ ടിക്കറ്റുകള്‍, സീസണ്‍ ടിക്കറ്റുകള്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ എന്നിവ ഇപ്പോള്‍ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എടുക്കാം. യുടിഎസ് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സിസ്റ്റം അടുത്തിടെ അവതരിപ്പിച്ചിരുന്നു.
നേരത്തെ സ്റ്റേഷനില്‍ നിന്ന് 20 മീറ്റര്‍ ദൂരത്തില്‍ നിന്ന് മാത്രമേ യുടിഎസ് ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാന്‍ കഴിയൂമായിരുന്നുള്ളൂ. ഇതോടെ ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് പോകേണ്ടിവന്നിരുന്നു. ഇതു വ്യാപക പരാതിക്കു കാരണമായതോടെ ഈ പ്രശ്‌നങ്ങള്‍ റെയില്‍വേ പരിഹരിച്ചു.
ഇപ്പോള്‍, സ്റ്റേഷനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ പേയ്മെന്റുമായി മുന്നോട്ട് പോയാല്‍ മതി. ഇതോടൊപ്പം തന്നെ സ്റ്റേഷനില്‍ യുപിഐ,പിഒഎസ് സേവനങ്ങളും ഇപ്പോള്‍ ലഭ്യമാണ്.
ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണു വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനെ ആശ്രയിക്കുന്നത്. യാത്രക്കാര്‍ ഏറെ ഉണ്ടായിട്ടും പക്ഷേ, വികസനത്തിന്റെ കാര്യത്തില്‍ അത്ര മുന്നിലല്ല വൈക്കത്തെ റെയില്‍വേ സ്‌റ്റേഷന്‍.
വൈക്കം മഹാദേവ ക്ഷേത്രം അടക്കം ഒട്ടേറെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും അനേക സ്ഥാപനങ്ങളുടെയും സമീപം സ്ഥിതി ചെയ്യുന്ന വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ഇന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ശബരിമല സീസണ്‍ ആരംഭിക്കുമ്പോള്‍ തീര്‍ഥാടകരുടെ വന്‍ തിരക്കാണ് വൈക്കത്ത് ഉണ്ടാകാറ്. എന്നാല്‍, കൂടുതല്‍ ട്രെയിനുകള്‍ക്കു സ്‌റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം റെയില്‍വേ ഇതുവരെ പരിഗണിച്ചിട്ടില്ല.
വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെ പുതുക്കിയ ട്രെയിൻ സമയക്രമം
കോട്ടയം ഭാഗത്തേക്ക്
ട്രെയിൻ നമ്പർ 06777 കൊല്ലം മെമു (ബുധൻ ഒഴികെ) രാവിലെ 06:53
ട്രെയിൻ നമ്പർ 06453 കോട്ടയം പാസഞ്ചർ (ദിവസേന) രാവിലെ 08:34
ട്രെയിൻ നമ്പർ 16328 മധുര എക്സ്പ്രസ്സ് (ദിവസേന) രാവിലെ 08:49
ട്രെയിൻ നമ്പർ 06170 കൊല്ലം മെമു എക്സ്പ്രസ്സ് സ്പെഷ്യൽ (തിങ്കൾ മുതൽ വെള്ളി വരെ) രാവിലെ 10:39
ട്രെയിൻ നമ്പർ 06769 കൊല്ലം മെമു (തിങ്കൾ ഒഴികെ) ഉച്ചയ്ക്ക് 02:25
ട്രെയിൻ നമ്പർ 12626 തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (ദിവസേന) വൈകുന്നേരം 05:43
ട്രെയിൻ നമ്പർ 06443 കൊല്ലം മെമു (ദിവസേന) രാത്രി 07:05
ട്രെയിൻ നമ്പർ 16792 തൂത്തുക്കുടി പാലരുവി എക്സ്പ്രസ്സ് (ദിവസേന) രാത്രി 07:32
ട്രെയിൻ നമ്പർ 16325 കോട്ടയം എക്സ്പ്രസ്സ് (ദിവസേന) രാത്രി 08:33
എറണാകുളം ഭാഗത്തേയ്ക്ക്..
ട്രെയിൻ നമ്പർ 16326 നിലമ്പൂർ എക്സ്പ്രസ്സ് (ദിവസേന) പുലർച്ചെ 05:41
ട്രെയിൻ നമ്പർ 06444 എറണാകുളം മെമു (ദിവസേന) രാവിലെ 06:57
ട്രെയിൻ നമ്പർ 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സ് (ദിവസേന) രാവിലെ 07:31
ട്രെയിൻ നമ്പർ 06169 എറണാകുളം മെമു എക്സ്പ്രസ്സ് സ്പെഷ്യൽ (തിങ്കൾ മുതൽ വെള്ളി വരെ) രാവിലെ 08:27
ട്രെയിൻ നമ്പർ 06768 എറണാകുളം മെമു (തിങ്കൾ ഒഴികെ) രാവിലെ 10:34
ട്രെയിൻ നമ്പർ 06778 എറണാകുളം മെമു (ബുധൻ ഒഴികെ) ഉച്ചയ്ക്ക് 01:41
ട്രെയിൻ നമ്പർ 12625 ന്യൂ ഡെൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (ദിവസേന) വൈകുന്നേരം 03:24
ട്രെയിൻ നമ്പർ 06434 എറണാകുളം പാസഞ്ചർ (ദിവസേന)
വൈകുന്നേരം 05:48
ട്രെയിൻ നമ്പർ 16327 ഗുരുവായൂർ എക്സ്പ്രസ്സ് (ദിവസേന) രാത്രി 10:14
ട്രെയിൻ നമ്പർ 06442 എറണാകുളം മെമു (ചൊവ്വാഴ്ച ഒഴികെ) രാത്രി 11:27