Advertisment

ഹെപ്പറ്റൈറ്റിസ് ബി കുത്തിവയ്പ്പിന് മരുന്നില്ല; സ്വകാര്യ ആശുപത്രികൾ നെട്ടോട്ടത്തിൽ. കുട്ടികളുമായുള്ള വിദേശയാത്ര പ്രതിസന്ധിയിലായി പ്രവാസികളും

New Update
hepatitis vaccine

കോട്ടയം: ഹെപ്പറ്റൈറ്റിസ് ബി കുത്തിവയ്പ്പിന് മരുന്നില്ലാതെ സ്വകാര്യ ആശുപത്രികൾ നെട്ടോട്ടത്തിൽ. കരളിനെ ബാധിക്കുന്ന ഗുരുതരമായ വൈറൽ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. നവജാത ശിശുക്കൾക്ക് ഈ കുത്തിവയ്പ് നിർബന്ധമായും കൊടുത്തിരിക്കേണ്ടതാണ്.

Advertisment

കുത്തിവയ്പ് ഇല്ലാത്തതിനാൽ വിദേശത്തു പോകുന്നവരും വിഷമവൃത്തത്തിലായി.ആരോഗ്യ പ്രവർത്തകരും മെഡിക്കൽ, നഴ്സിങ് വിദ്യാർഥികളുമൊക്കെ ഈ കുത്തിവയ്പ് നിർബന്ധമായും എടുത്തിരിക്കേണ്ടതാണ്.

സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജ് ആശുപത്രികളിലും മരുന്ന് ലഭ്യമാണുതാനും. സിറം ഇൻസ്റ്റിറ്റ്യൂട്ട് പോലെയുള്ള കമ്പനികളാണ് സ്വകാര്യ ആശുപത്രികൾക്ക് ഇതുവിതരണം ചെയ്യുന്നത്.

ലാഭം കുറവായതിനാൽ ഇവർ 'ഈ മരുന്നുൽപ്പാദനം നിർത്തിവച്ചിരിക്കുകയാണത്രെ. മെഡിക്കൽ സർവീസസ് കോർപറേഷനാണ് സർക്കാർ ആശുപത്രികളിൽ മരുന്ന് എത്തിക്കുന്നത്.

ഹെപ്പറ്റൈറ്റിസ് ബി തടയാനുള്ള ഏറ്റവും നല്ല മാർഗം വാക്സിനേഷൻ എടുക്കുകയാണ്. ഈ വാക്സിൻ സുരക്ഷിതവും ഫലപ്രദവും രോഗം ഒഴിവാക്കാനുള്ള ഏക മാർഗവുമാണ്. ആദ്യ ഷോട്ട് സാധാരണയായി ജനനസമയത്ത് നൽകുന്നു. 

ചികിത്സിച്ചില്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് ബി. കരളിന് ഗുരുതരമായ കേടുപാടുകൾ വരുത്തും. മരണം വരെ സംഭവിക്കാം.

Advertisment