കുമരകം: റോഡിലൂടെ സഞ്ചരിച്ചാല്‍ ഏതു നിമിഷവും റോഡിലെ വന്‍ ഗര്‍ത്തത്തില്‍ ചാടി അപകടം ഉണ്ടാകും.. ഇനി അക്കരെ കടക്കാന്‍ പാലത്തില്‍ കയറിയാല്‍ കാലപ്പഴക്കം ചെന്ന പാലം ഇടിഞ്ഞു വീഴും.. വേനമ്പനട്ടുകായലിനോട് ചേര്‍ന്നു കടിക്കുന്ന കുമരകത്തെ ജനങ്ങളുടെ ദുരിത കഥ ഇങ്ങനെയൊക്കെയാണ്. സുരക്ഷിതമായി തോടുകള്‍ മുറിച്ചു കടന്നു മറുകരെയെത്താന്‍ പാലം എന്ന ആവശ്യം ഇന്നും ഇവിടുത്തുകാർക്ക് അന്യമാണ്. പേരില്‍ ടൂറിസം ഗ്രാമാണ് കുമകരമെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്‍ ഏറെ പിന്നിലാണ്.
ഇപ്പോ ശരിയാക്കാമെന്നു പറഞ്ഞു പൊളിച്ച കോണത്താറ്റുപാലം നിര്‍മാണം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല. കുടത്ത ദുരിതത്തിലായ ജനങ്ങള്‍ ദിവസവും മിക്കൂറുകളാണ് ട്രാഫിക് ബ്‌ളോക്കില്‍ കിടക്കുന്നത്.കുമകരം മൂന്നാം വാര്‍ഡില്‍പ്പെട്ട മങ്കുഴി ചുള ഭാഗം പാലം തകര്‍ന്നു വീണത് ഇന്നലെയാണ്.
പാലത്തിന്റെ നടയുടെ കല്‍ക്കട്ടു തകര്‍ന്നാണു പാലം തോട്ടില്‍ പതിച്ചത്. കല്‍ക്കെട്ടിന്റെ അടിഭാഗത്തെ കല്ലുകള്‍ ഇളകിപ്പോയിട്ടു നാളേറെയായി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണു കരിങ്കല്‍ നടയും പിന്നാലെ പാലവും നിലം പൊത്തിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ കടന്നു പോകുന്ന പാലാമാണു തകര്‍ന്നു വീണത്.
ഇരുമ്പു കേഡറുകളില്‍ ഇരുമ്പു ഷീറ്റ് നിരത്തിയായിരുന്നു പാലം നിര്‍മിച്ചിരുന്നത്. ഷീറ്റുകളും തുരുമ്പെടുത്തു ദ്രവിച്ച നിലയിലാണ്. മങ്കുഴി ചൂളഭാഗം പാലത്തിന്റെ മാത്രം അവസ്ഥയല്ലിത്. കുമരകത്തെ ഒട്ടുമിക്ക കാലപ്പഴക്കം ചെന്ന പാലങ്ങളും സമാന അവസ്ഥയിലാണുള്ളത്.
കോട്ടത്തോടിന് കുറുകെയുള്ള മാളയേക്കല്‍ പാലത്തിന്റെ കല്‍ക്കെട്ട് ഇടിഞ്ഞതിനെ തുടര്‍ന്ന് തെങ്ങും കുറ്റി നാട്ടി സുരക്ഷയൊരുക്കിയതും അധികനാൾ മുന്‍പല്ല. ഇരുകരകളിലും കരിങ്കല്ല് കെട്ടി പൊക്കി തോട്ടില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ താഴ്ത്തി ഗര്‍ഡര്‍ സ്ഥാപിച്ച് അതിനുമുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടാണു പാലം പണിതത്.
കാലപ്പഴക്കം ചെന്നപ്പോള്‍ തെക്കേക്കരയിലെ കല്‍ക്കെട്ടിനു വിള്ളല്‍ വീണു പാലം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയായി. ഗര്‍ഡറുകളും തുരുമ്പിച്ചു. കല്‍ക്കെട്ടിനു വിള്ളല്‍ വീണു പാലം അപകടാവസ്ഥയിലായതോടെ നാട്ടുകാര്‍ തെങ്ങിന്‍ തടി കൊണ്ടു വന്നു പാലത്തോടനുബന്ധിച്ചുള്ള കല്‍ക്കെട്ട് ഭാഗത്തിനു താങ്ങു നല്‍കി നിര്‍ത്തിയിരിക്കുകയാണ്. തെങ്ങിന്‍ തടി ദ്രവിക്കുമ്പോള്‍ വീണ്ടും പാലത്തിനു അപകട ഭീഷണി ഉയരും. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഉള്ള ആളുകള്‍ സഞ്ചരിക്കുന്ന നടപ്പാലത്തിനാണ് ഈ ദുര്‍ഗതി.
കുമരകത്തെ റോഡുകളുടേയും അവസ്ഥ പരിതാപകരമാണെന്നു നാട്ടുകാര്‍ പറയുന്നു. ചൂളഭാഗം ആപ്പിത്തറ കോട്ടമൂല റോഡ്, ബസറാറില്‍ നിന്നു ആശാരിശേരിയിലേക്കു പോകുന്ന റോഡ്, ബസാര്‍ ഏട്ടങ്ങാടി വായനശാല റോഡ് തുടങ്ങി നിരവധി പ്രാദേശിക റോഡുകളാണ് തകര്‍ന്നു തരിപ്പണമായി കിടക്കുന്നത്. പല റോഡുകിലും കാല്‍നട യാത്രപോലും ദുഷ്‌കരമായി മാറിയതായി നാട്ടുകാര്‍ പറയുന്നു. പക്ഷേ, പഞ്ചായത്തോ എം.എല്‍.എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളോ ഇങ്ങോട്ടേ് തിരിഞ്ഞു നോക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. ജനരോഷം വരുന്ന തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.