കണ്ടന്‍ പൂച്ചകള്‍ കടിക്കാന്‍ ഓടിച്ചതിനെ തുടര്‍ന്ന് ഓടി തെങ്ങിനു മുകളില്‍ കയറി ഗര്‍ഭിണി പൂച്ച; തിരിച്ചിറങ്ങാന്‍ പറ്റാതെ വന്നതോടെ മൂന്നു ദിവസം കനത്ത മഴയില്‍ തെങ്ങിനു മുകളില്‍ കഴിച്ചു കൂട്ടി. ഒടുവില്‍ രക്ഷകനായത് തെങ്ങ് കയറ്റത്തൊഴിലാളി

New Update
cat traped on tree

പെരുവ: കണ്ടന്‍ പൂച്ചകള്‍ കടിക്കാന്‍ ഓടിച്ചതിനെ തുടര്‍ന്ന് ഓടി തെങ്ങിനു മുകളില്‍ കയറി ഗര്‍ഭിണി പൂച്ച. തിരിച്ചിറങ്ങാന്‍ പറ്റാതെ വന്നതോടെ മൂന്നു ദിവസം കനത്ത മഴയില്‍ തെങ്ങിനു മുകളില്‍ കഴിച്ചു കൂട്ടി. ഒടുവില്‍ രക്ഷകരായത് തെങ്ങ് കയറ്റത്തൊഴിലാളിയായ രാജീവ് തുരുത്തിപ്പിള്ളിയും, മ്യഗ സ്‌നേഹിയായ ടി.എം.സദനും.

Advertisment

അഗ്‌നിശമന സേനയും കൈയ്യൊഴിഞ്ഞ പൂച്ചയെ തെങ്ങ് കയറ്റത്തൊഴിലാളിയായ രാജീവ് തുരുത്തിപ്പിള്ളിയും, മ്യഗ സ്‌നേഹിയായ ടി.എം.സദനും ചേര്‍ന്ന് രക്ഷപ്പെടുത്തി.

കഴിഞ്ഞ മൂന്ന് ദിവസമായി തെങ്ങില്‍ കയറി കുടുക്കിയ പൂച്ചയെയാണ് രക്ഷപെടുത്തിയത്. മുളക്കുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ അച്ചന്‍ പടിയില്‍ നാല്‍പ്പതുപറ ഷാജിയുടെ വീട്ടു മുറ്റത്തെ തെങ്ങിലാണ് പൂച്ച  കുടുങ്ങി കിടന്നത്. ഗര്‍ഭിണിയായ പൂച്ച കണ്ടന്‍ പൂച്ചയുടെ അക്രമം ഭയന്ന് തെങ്ങില്‍ ഓടിക്കയറുകയായിരുന്നു.

പിന്നീട് ഉയരം കൂടിയ തെങ്ങായതുകൊണ്ട് പൂച്ചക്ക് താഴെ ഇറങ്ങുവാന്‍ പറ്റാതെയാകുകയായിരുന്നു. വിവരം അറിഞ്ഞ് മൃഗ സ്‌നേഹിയായ ടി.എം.സദനും, അനീഷും എത്തി പൂച്ചയെ താഴെയിറക്കാമോ എന്ന് നോക്കിയെങ്കിലും നടന്നില്ല.

തുടര്‍ന്ന് കടുത്തുരുത്തി അഗ്‌നിശമന സേനയെ വിവരം അറിയിച്ചപ്പോള്‍ പൂച്ചയെയും, നായയെയും രക്ഷിക്കാന്‍ തങ്ങള്‍ക്ക് അധികാരം ഇല്ലെന്നും എത്തുകയില്ലയെന്നും അറിയിച്ചു. ഒടുവില്‍ തെങ്ങ് കയറ്റത്തൊഴിലാളിയായ രാജീവ് തുരുത്തിപ്പിള്ളിയെ സമീപിക്കുകയും അദ്ദേഹം എത്തി തെങ്ങിന്‍ മുകളില്‍ കയറി കൊട്ടയില്‍ ഇരുത്തി വളരെ പ്രയാസപ്പെട് പൂച്ചയെ താഴെയിറക്കി.

കഴിഞ്ഞ 3 ദിവസം പെയ്ത മഴ മുഴുവന്‍ നനഞ്ഞു ഭക്ഷണം കഴിക്കാതെ അവശയായ പൂച്ച സഹായത്തിനായി നിര്‍ത്താതെ നിലവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

Advertisment