കോട്ടയം: കാടുവിട്ടു ഗ്രാമങ്ങളില്‍ താവളമടിച്ചു കാട്ടുപന്നിയും കുറുനരിയും മുള്ളന്‍പന്നിയുമെല്ലാം.. വന്യമൃഗ ശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍.. മലയോര മേഖലയില്‍ നിന്നെല്ലാം വിട്ടു നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങളില്‍ വരെ കാട്ടുപന്നികള്‍ എത്തി തങ്ങളുടെ താവളമാക്കി മാറ്റിക്കഴിഞ്ഞു.
ഒരിക്കലും വന്യമൃഗങ്ങള്‍ എത്തില്ലെന്നു കരുതിയ സ്ഥലങ്ങളില്‍ പോലും വന്യമൃഗ ശല്യം രൂക്ഷമായതോടെ കര്‍ഷകരുടെ ഉള്ളുലയുകയാണ്. കപ്പുയും ചേമ്പും ചേനയുമൊക്കെ കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ കുത്തിമറിച്ചു നശിപ്പിക്കുന്ന കാട്ടുപന്നിക്കൂട്ടങ്ങളേക്കുറിച്ചുള്ള പരാതികളാണ് ജനങ്ങള്‍ക്ക്.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്കാണു സമീപകാലത്തു ജില്ലയില്‍ പരുക്കേറ്റത്. ക്ഷീരകര്‍ഷകനായ കങ്ങഴ ഇളവുങ്കമലയില്‍ സജീവ് ജോര്‍ജിനെ രണ്ടാഴ്ച മുമ്പ് കാട്ടുപന്നി ആക്രമിച്ചിരുന്നു. സ്‌കൂട്ടറില്‍ പാലുമായി പോകുമ്പോള്‍ കാട്ടുപന്നി ഇടിയ്ക്കുകയായിരുന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മുക്കൂ ട്ടുതറ മുട്ടപ്പള്ളി ഐക്കരകരോട്ട് വീട്ടില്‍ വി.എന്‍ സുരേഷിനും പരുക്കേറ്റു. കട അടച്ചശേഷം വീട്ടിലേക്ക് നടന്നു വരുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കാട്ടുപന്നിക്കൊപ്പം കുരങ്ങും, മുള്ളന്‍പന്നിയും, കുറുക്കനും കുറുനരിയുമെല്ലാം കൃഷിയിടങ്ങളില്‍ വിഹരിക്കുകയാണ്. കൃഷി സംരക്ഷിക്കാന്‍ എന്ത് നടപടിയെന്ന് ചോദിച്ചാല്‍ അധികൃതര്‍ക്കു വ്യക്തമായ ഉത്തരമില്ല.
വനാതിര്‍ത്തിയിലും മലയോരത്തുള്ളമുള്ളതായ പഞ്ചായത്തുകള്‍ പിന്നിട്ട് കറുകച്ചാല്‍, പാമ്പാടി, നെടുംകുന്നം, മണിമല, കങ്ങഴ,നെടുംകുന്നം, വാഴൂര്‍ പഞ്ചായത്തുകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകളിലും ഇപ്പോള്‍ കാട്ടുപന്നി ശല്യമുണ്ടാകുന്നുണ്ട്.
കടം വാങ്ങിയും പണയംവെച്ചും കൃഷിയിറക്കുന്ന കാര്‍ഷികവിളകളാണ് കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നശിക്കുന്നത്. റബര്‍, കപ്പ, വാഴ എന്നിവയെല്ലാം കുത്തിമറിക്കുകയാണ്. ഒരു വര്‍ഷം പോലും പ്രായമാകാത്ത റബര്‍ തൈകള്‍ പോലും നഷ്ടമായ നിരവധി കര്‍ഷകര്‍ ജില്ലയിലുണ്ട്.
കാട്ടുപന്നിയ്ക്കു പുറമേ ജില്ലയുടെ ഇടനാടുകളില്‍ ഏറ്റവും ശല്യം വിതയ്ക്കുന്നത് കുറുനരിയാണ്. സന്ധ്യമയങ്ങിയാല്‍ മിക്ക ഇടവഴികളിലും കുറുനരി കൂട്ടങ്ങളെ കാണാം.കോഴിയും താറാവും വളര്‍ത്തുന്നവര്‍ക്കാണ് ഏറെ നാശം