കോട്ടയം: പാലക്കാട് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ എത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കും. രാവിലെ 10 മണിയോടെയാണ് രാഹുൽ പുതുപ്പള്ളിയിലെത്തുക.
വൈകുന്നേരം പാലക്കാടെത്തുന്ന രാഹുലിന് പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിൽ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മറ്റന്നാൾ മുതൽ ഉദ്ഘാടനം ഉൾപ്പെടെ നിരവധി പൊതു പരിപാടികളിലും രാഹുൽ പങ്കെടുക്കും.