ബജറ്റില്‍ റബറിന് ലഭിച്ചതിനെ ചൊല്ലി രാഷ്ട്രീയ പോര്. ബോര്‍ഡ് വിഹിതം വര്‍ധിപ്പിച്ചത് പ്രയോജനം ചെയ്യില്ലെന്നു കര്‍ഷക സംഘടനകള്‍. റബര്‍മേഖലയ്ക്ക് ഉത്തേജനം പകരാനാണെന്നു കേന്ദ്ര ശ്രമമെന്നു ബിജെപി

റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്ന കര്‍ഷകരുടെ ആവശ്യം ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചപ്പോള്‍ കേന്ദ്രത്തിന്റെ പ്രത്യേക പരിഗണ റബര്‍ കര്‍ഷര്‍ക്കു ലഭിച്ചു എന്ന വാദമാണു ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നത്. റബര്‍ കര്‍ഷകര്‍ക്കും മേഖലയ്ക്ക് ആകെയും ഉണര്‍വു പകരുന്നതാണു കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശങ്ങളെന്നാണു ബിജെപി വാദം.

New Update
jose k mani n hari

കോട്ടയം: ബജറ്റില്‍ റബര്‍ ബോര്‍ഡിനു ലഭിച്ച വിഹിതത്തെ ചൊല്ലി രാഷ്ട്രീയ പോര് രൂക്ഷം. ബിജെപി അവകാശവാദങ്ങളെ തള്ളി കര്‍ഷക സംഘടനകള്‍. റബര്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണു ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചെന്ന നിലപാടാണു കേരളാ കോണ്‍ഗ്രസ് (എം) ഉള്‍പ്പടെയുള്ള ഇടതുപക്ഷ പാര്‍ട്ടികളും യുഡിഎഫ് നേതാക്കന്‍മാരും ആരോപിച്ചത്.

Advertisment

റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്ന കര്‍ഷകരുടെ ആവശ്യം ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചപ്പോള്‍ കേന്ദ്രത്തിന്റെ പ്രത്യേക പരിഗണ റബര്‍ കര്‍ഷര്‍ക്കു ലഭിച്ചു എന്ന വാദമാണു ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നത്. റബര്‍ കര്‍ഷകര്‍ക്കും മേഖലയ്ക്ക് ആകെയും ഉണര്‍വു പകരുന്നതാണു കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശങ്ങളെന്നാണു ബിജെപി വാദം.


എന്നാല്‍, റബറിന്റെ താങ്ങു വില 250 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റബര്‍ മേഖലകളില്‍ വോട്ടു പിടിച്ചിട്ടു കേരളത്തിലെ റബര്‍ കര്‍ഷകരെ സമ്പൂര്‍ണമായി തഴഞ്ഞുവെന്നു കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി കുറ്റപ്പെടുത്തിയിരുന്നു.


കേരള സര്‍ക്കാരിനെപ്പോലെ കര്‍ഷകരെ കബളിപ്പിക്കുകയല്ല ബജറ്റ് വിഹിതം റബര്‍ ചെലവിട്ടു റബര്‍ മേഖലയ്ക്ക് ഉത്തേജനം പകരാനാണെന്നു റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടിവ് അംഗം കൂടിയായ ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി സംസ്ഥാന നേതാക്കളുടെ ആരോപണങ്ങള്‍ക്കു മറുപടിയായി രംഗത്തുവന്നു.

250 രൂപ വാഗ്ദാനം ചെയ്ത് അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 180 രൂപയായി വെട്ടി കുറച്ചു തറവില  പ്രഖ്യാപിച്ചു റബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ബജറ്റ് വിഹിതത്തില്‍ നിന്നും ഒരു പൈസ പോലും ചെലവഴിക്കാതെ കൈ നനയാതെ മീന്‍ പിടിക്കുകയാണന്നു എന്‍. ഹരി ആരോപിച്ചു.

കേന്ദ്ര ബജറ്റില്‍ നീക്കിവച്ച 320 കോടി കൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രയോജനമുണ്ടാകില്ലെന്നാണു കര്‍ഷക സംഘടനകള്‍ പറയുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപകമായതാണു കേരളത്തിനു തിരിച്ചടിയാകുന്നത്.


വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ കൃഷിക്കാണു റബര്‍ ബോര്‍ഡ് പ്രാധാന്യം നല്‍കുന്നത്. അവിടെ കൃഷി ചെയ്യാന്‍ ഒരു ഹെക്ടറിന് ഒന്നര ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കും. തൈകളും സൗജന്യ നിരക്കില്‍ വിതരണം ചെയ്യും. കേന്ദ്ര ബജറ്റില്‍ അനുവദിച്ച തുക ഇതിനായി വിയോഗിക്കുമെന്നാണു കേരളത്തിലെ കര്‍ഷകരുടെ ആശങ്ക. സംസ്ഥാനത്തു റബര്‍ കൃഷിക്ക് ഒരു ഹെക്ടറിന് ഇരുപത്തയ്യായിരം രൂപയാണു സബ്‌സിഡി. ഇത് ഏഴു വര്‍ഷത്തിനുള്ളില്‍ പല തവണകളായാണ് ലഭിക്കുന്നത്.


വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദുര്‍ബല വിഭാഗങ്ങളെന്ന പരിഗണനയില്‍ കൂടുതല്‍ സബ്‌സിഡി നല്‍കി ട്രൈബല്‍ വിഭാഗങ്ങള്‍ക്കിടയിലാണു റബര്‍ ബോര്‍ഡ് നേരിട്ടു കൃഷി നടത്തുന്നത്. കേരളത്തില്‍ റബര്‍ മരങ്ങള്‍ക്കുള്ള റെയിന്‍ ഗാര്‍ഡിങ്ങിന് റബര്‍ ബോര്‍ഡ് സബ്‌സിഡി നല്‍കുന്നുണ്ട്.

ഒരു ഹെക്ടറിന് അയ്യായിരം രൂപ വരെ ലഭിച്ചിരുന്നത് അടുത്തകാലത്തായി മുടങ്ങി. ചില ജില്ലകളിലെ കര്‍ഷകര്‍ക്കു നാലായിരം രൂപയേ ലഭിച്ചിട്ടുള്ളൂ. റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം.

Advertisment