മേപ്പാടിയ്ക്ക് സഹായഹസ്തവുമായി രണ്ടു വീടുകൾ നിർമ്മിച്ചു നൽകാൻ ഗ്രീൻ നഗർ റസിഡൻ്റസ് അസ്സോസിയേഷൻ

New Update
green nager residence association

കാഞ്ഞിരപ്പള്ളി: വയനാട് മേപ്പാടിയിൽ രണ്ടു ഭവനങ്ങൾ നിർമ്മിക്കാൻ റസിഡൻ്റസ് അസ്സോസിയേഷൻ തയ്യാറാവുന്നു. ഉരുൾപൊട്ടലിൽ ജീവനും സ്വത്തും നഷ്ടപ്പെട്ട സഹോദരങ്ങളെ ചേർത്ത് പിടിക്കുക എന്ന ലക്ഷ്യവുമായ് പാറത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ നഗർ റസിഡൻ്റസ് അസ്സോസിയേഷൻ ആണ് ഏവർക്കും മാതൃകയാകുന്നത്.

Advertisment

800 സ്കയർ ഫീറ്റിൽ 2 ബഡ് റൂം അടങ്ങുന്ന ഭവനങ്ങളാണ് നിർമ്മിച്ച് നൽകുവാൻ ഉദ്ദേശിക്കുന്നത്. ഇതിനായി 10 സെൻ്റ് സ്ഥലം കൽപ്പറ്റയിൽ വാങ്ങിക്കഴിഞ്ഞു. കോവിഡ് കാലഘട്ടങ്ങളിലടക്കം അസ്സോസിയേഷൻ വലിയ മാതൃകകൾ തീർത്ത് പ്രവർത്തിച്ചിട്ടുണ്ട്.

ഉദാരമതികളുടെ സഹകരണം എല്ലായ്‌പ്പോഴും അസ്സോസിയേഷന് മുതൽകൂട്ടായിട്ടുണ്ടെന്നും,  ഇതൊരു തുടർ പദ്ധതിയാവുന്നതിലേയ്ക്ക് മുഴുവൻ ആളുകളുടേയും പങ്കാളിത്തവും പിന്തുണയും പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

പ്രസിഡൻ്റ് ഷാജി പാടിയ്ക്കൽ, സെക്രട്ടറി നാസ്സർ മുണ്ടക്കയം, ട്രഷർ പി.എച്ച് ഷംസുദ്ദീൻ പുതുപ്പറമ്പിൽ, വൈസ് പ്രസിഡൻ്റ് അബ്ദുൽ കരീം, പ്രിയ ബിനോയ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment