കോട്ടയം: ട്രെയിന്‍ യാത്രക്കിടെ കോടതി ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതിയെ റെയില്‍വേ പോലീസ് പിടികൂടി. അസം സ്വദേശിയായ ഷിബാനന്ദ ബിശ്വാസ് (23)നെയാണു കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ചെന്നൈ എക്‌സ്പ്രസിലാണു സംഭവം. കോഴിക്കോട് സ്വദേശിയായ കോടതി ജീവനക്കാരന്റെ മൊബൈല്‍ ഫോണാണു ട്രെയിനിനുള്ളില്‍ നിന്നും മോഷണം പോയത്.
മൊബൈല്‍ ഫോണ്‍ നഷ്ടമായ വിവരം ഉടമ കോട്ടയം റെയില്‍വേ പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നു റെയില്‍വേ പോലീസ് ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.