നൂറുകണക്കിനാളുകളും നൂറിലേറെ വീടുകളും ഒരു നാടു മുഴുവനും ഒലിച്ചുപോയ വയനാട് ദുരന്തത്തില്‍ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമ്പോള്‍ മധ്യകേരളത്തിലെ 'ജനപ്രിയ' എംഎല്‍എ നാട്ടിലേയ്ക്ക് മടങ്ങാന്‍ കൂട്ടാക്കാതെ മൂന്നാം ആഴ്ചയും ആഘോഷ പരിപാടികളുമായി യുഎസില്‍ ! മടങ്ങിയെത്താനുള്ള പാര്‍ട്ടി നിര്‍ദേശവും മറികടന്ന് 14 വരെ എംഎല്‍എ യുഎസിലെ ആഘോഷ പരിപാടികളില്‍ തുടരുമെന്ന് സൂചന !

കഴിഞ്ഞ മാസം 15 -ന് യുഎസിലെത്തിയ ഇദ്ദേഹം അടുത്ത 14 -ന് മടങ്ങാനാണ് പദ്ധതിയെങ്കിലും ഇദ്ദേഹത്തോട് സംസ്ഥാനത്തേയ്ക്ക് മടങ്ങാനും വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും പാര്‍ട്ടി നിര്‍ദേശം നല്കിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
mla celebration-1

കോട്ടയം: മധ്യകേരളത്തിലെ പ്രമുഖ എംഎല്‍എയുടെ യുഎസ് സന്ദര്‍ശനം വിവാദത്തില്‍. വയനാട്ടില്‍ കേരളം കണ്ട ഏറ്റവും വലിയ ദുരന്തം സംഭവിക്കുകയും നാടു മുഴുവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മുഴുകുകയും ചെയ്യുമ്പോഴാണ് സംസ്ഥാനത്തെ പ്രമുഖ എംഎല്‍എ അമേരിക്കയില്‍ അതിഥി സല്‍ക്കാരങ്ങളില്‍ വ്യാപൃതനായിരിക്കുന്നത്. 

Advertisment

കഴിഞ്ഞ മാസം 15 -ന് യുഎസിലെത്തിയ ഇദ്ദേഹം അടുത്ത 14 -ന് മടങ്ങാനാണ് പദ്ധതിയെങ്കിലും ഇദ്ദേഹത്തോട് സംസ്ഥാനത്തേയ്ക്ക് മടങ്ങാനും വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും പാര്‍ട്ടി നിര്‍ദേശം നല്കിയിരുന്നു.


വയനാട് ദുരന്തത്തിന് പിറ്റേന്നു തന്നെ ഇദ്ദേഹത്തോട് നാട്ടിലെത്താന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതാണെങ്കിലും എംഎല്‍എ 14 -ാം തീയതി വരെ യുഎസില്‍ തുടരുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 4 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇദ്ദേഹം യുഎസിലെത്തുന്നത്. മൂന്നു മാസമായി ഏകദേശം രണ്ട് മാസത്തോളം അദ്ദേഹം യുഎസിലായിരുന്നു. 


കഴിഞ്ഞ മാസം യുഎസില്‍ നടന്ന ഒരു പ്രവാസി സംഘടനയുടെ പ്രാഞ്ചിയേട്ടന്‍ മോഡല്‍ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഇദ്ദേഹം യാത്ര തിരിച്ചത്. കഴിഞ്ഞ 15 ന് യുഎസിലേയ്ക്ക് തിരിച്ച ഇദ്ദേഹം പ്രവാസി സംഘടനകളുടെ വിവിധ ആഘോഷങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു.

സംഘടന വിവിധ പ്രാഞ്ചിയേട്ടന്മാര്‍ക്ക് നല്‍കുന്ന അവാര്‍ഡ് ദാനമായിരുന്നു ആഘോഷങ്ങളിലെ പ്രധാന ഇനങ്ങള്‍. തട്ടിക്കൂട്ട് മാസികകളില്‍ കഥയെഴുതുന്ന പ്രാഞ്ചിമാര്‍ക്ക് 'മാധ്യമ പ്രതിഭാ പുരസ്കാരം,' ചെറിയ ചാരിറ്റി നല്‍കിയ ചില 'അരിഫ്രാഞ്ചിമാര്‍ക്ക്'  'സാമൂഹ്യ പ്രതിഭാ പുരസ്കാരം' എന്നിങ്ങനെയായിരുന്നു വിവിധ പുരസ്കാരങ്ങള്‍.

നാട്ടില്‍നിന്നും എംപി, എംഎല്‍എ, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെയൊക്കെ ഇതിനായി യുഎസില്‍ എത്തിച്ചിരുന്നെങ്കിലും അവരൊക്കെ കാര്യം കഴിഞ്ഞപ്പോള്‍ മടങ്ങിയെത്തി. ഈ എംഎല്‍എ മാത്രമാണ് പരിപാടി കഴിഞ്ഞ് രണ്ടാഴ്ചയോടടുക്കുമ്പോഴും ഇപ്പോഴും അവിടെത്തന്നെ തുടരുന്നത്.


വിവിധ ടൗണുകളിലെത്തി പ്രവാസി പ്രമുഖരുടെ വീടുകളിലും ചെറു സംഘങ്ങളായി ഹോട്ടലുകളിലുമൊക്കെ നടത്തുന്ന മാമോദീസ, ജന്മദിന, വിവാഹ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ആടിപ്പാടി ഉല്ലസിക്കുകയുമാണ് 'ജനപ്രിയ' എംഎല്‍എയുടെ ഇപ്പോഴത്തെ പരിപാടി.


വയനാട് ദുരിതത്തില്‍ 210 ലേറെ പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും അതിലേറെ ആളുകളെ കാണാതാകുകയും ചെയ്യുകയും ഒരു നാടു മുഴുവന്‍ വെള്ളത്തില്‍ ഒലിച്ചുപോകുകയും ചെയ്തിരിക്കവേയാണ് വിദേശത്ത് എംഎല്‍എയുടെ 'കൂത്താട്ടം'  !

സ്വന്തം മണ്ഡലത്തില്‍ ഇദ്ദേഹത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ അടുത്തടുത്ത നാളുകളിലായി തുടര്‍ച്ചയായി നടത്തുന്ന ഇദ്ദേഹത്തിന്‍റെ വിദേശ സന്ദര്‍ശനങ്ങള്‍ വിവാദത്തിലാണ്. 

Advertisment