Advertisment

അങ്കമാലി - ശബരി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട എംപിമാർക്ക് അഭിനന്ദനം

New Update
mps

കോട്ടയം: അങ്കമാലി - എരുമേലി ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലിമെന്റ് മണ്ഡലങ്ങളിലെ എംപിമാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ ചേർന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നൽകി.

Advertisment

സംസ്ഥാന സർക്കാർ അങ്കമാലി - എരുമേലി റെയിൽവേയൂടെ പകുതി ചിലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും അങ്കമാലി -എരുമേലി റെയിൽവേ നിർമ്മാണത്തിന്  മുൻഗണന നൽകണമെന്ന് കേരളത്തിൽ നിന്നുള്ള 26 എം പിമാർ റെയിൽവേ മന്ത്രിയ്ക്ക് സംയുക്ത നിവേദനം നൽകിയിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് എം പി മാർ പറഞ്ഞു.

സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതു കൊണ്ടാണ്   അങ്കമാലി -ശബരി റെയിൽവേ പദ്ധതിയൂടെ നിർമ്മാണം  പുനരാരംഭിക്കാനാകാത്തതെന്ന് റെയിൽവേ മന്ത്രി മറുപടി പറഞ്ഞു.  കേരളത്തിലെ ജനങ്ങൾ ഏറെ കാലമായി കാത്തിരിക്കുന്ന അങ്കമാലി - എരുമേലി റെയിൽവേ പദ്ധതി വിട്ടുവീഴ്ച്ച ചെയ്ത് നടപ്പിലാക്കണമെന്നും അതിനായി പരിപൂർണ്ണ സഹകരണം ഉണ്ടാകുമെന്നും മന്ത്രിയെ അറിയിച്ചെന്നും എംപിമാർ പറഞ്ഞു.

അങ്കമാലി - എരുമേലി റെയിൽവേ പദ്ധതി നിർമ്മാണത്തെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെയും എം പി മാരെയും പങ്കെടുപ്പിച്ചു മീറ്റിംഗ് വിളിച്ചു ചേർക്കാമെന്ന്  റെയിൽവേ മന്ത്രി ഉറപ്പ് നൽകിയെന്നും എം പി മാർ പറഞ്ഞു.

അങ്കമാലി - എരുമേലി ശബരി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണമെന്നും ദക്ഷിണ റെയിൽവേയൂടെ ധനകാര്യ വിഭാഗം അംഗീകരിച്ച പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട എം പിമാരെ ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ഭാരവാഹികളായ ഡിജോ കാപ്പൻ, ബാബു പോൾ എക്സ് എം എൽ എ, ജിജോ പനച്ചിനാനി, അഡ്വ. സി കെ. വിദ്യാസാഗർ, അനിയൻ എരുമേലി, എ കെ ചന്ദ്രമോഹൻ, അഡ്വ. ആർ മനോജ്‌ പാലാ, അജി ബി. റാന്നി, ദിപു രവി, ജെയ്സൺ മാന്തോട്ടം, സജി കുടിയിരിപ്പിൽ, ടോമിച്ചൻ ഐക്കര, അഡ്വ. ഇ ഇ റഹിം, അഡ്വ. ശരൺ രവീന്ദ്രൻ, എം പി വിശ്വനാഥൻ നായർ, സലിം നെടുങ്ങാട്ടുകുടി, ടി കെ രാജപ്പൻ തുടങ്ങിയവരാണ് അഭിനന്ദിച്ചത്.

Advertisment