കോട്ടയം: കോടിമതയിൽ ചൂണ്ടയിടാൻ എത്തിയ യുവാവിനെ കൊടൂരാറ്റിൽ വീണ് കാണാതായി. പുതുപ്പള്ളി എരമല്ലൂർ കാട്ടിപ്പറമ്പ് വീട്ടിൽ അനിയൻകുഞ്ഞി (39) നെയാണ് കാണാതായത്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോട് കൂടിയാണ് ആറ്റിൽ ഇറങ്ങിയ അനിയൻ കുഞ്ഞിനെ കാണാതായതാത്. ഇതോടെ സമീപത്തുണ്ടായിരുന്നവർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
/sathyam/media/media_files/fireforce-serching.jpg)
ഇന്നു ഉച്ചമുതൽ അനിയൻ കുഞ്ഞും സുഹൃത്തുക്കളും ചൂണ്ടയിടുന്നതിനായി ആറിന്റെ പരിസരത്തുണ്ടായിരുന്നു. ചൂണ്ട ഇടുന്നതിനിടെ കൊളുത്ത് എവിടെയോ ഉടക്കിയതായി സംശയത്തെ തുടർന്ന് ആറ്റിൽ ഇറങ്ങുകയായിരുന്നു.
എന്നാൽ, ആറ്റിൽ മുങ്ങിയ യുവാവിനെ അല്പസമയത്തിനു ശേഷവും കാണാതെ വന്നതോടെ ഒപ്പം ചൂണ്ടയിടാൻ എത്തിയവർ പരിഭ്രാന്തരാവുകായിരുന്നു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന തിരച്ചിൽ ആരംഭിച്ചു.