Advertisment

കാപ്പി കുടിക്കാന്‍ ഇനി ചിലവേറും.. നാനൂറു കടന്നു കാപ്പിക്കുരു വില. നാലര പതിറ്റാണ്ടിനിടയിലെ എറ്റവും വിലയ കുതിപ്പെന്നു വ്യാപാരികള്‍.

New Update
1866570-untitled-1

കോട്ടയം: കാപ്പി കുടിക്കാന്‍ ഇനി ചിലവേറും.. നാനൂറു കടന്നു കാപ്പിക്കുരു വില. കാപ്പിക്കുരുവിന് കിലോക്ക് 409 രൂപയാണ് വയനാട് മാര്‍ക്കറ്റില്‍ വ്യാപാരം നടന്നത്. കോട്ടയം മാര്‍ക്കറ്റില്‍ 390 രൂപയ്ക്കു മുകളില്‍ ലഭിക്കുന്നുണ്ട്.  കാപ്പിക്കുരുവിന്റെ ഉല്‍പ്പാദനം കുറഞ്ഞതും കിട്ടാനില്ലാത്തതുമാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

Advertisment

വിപണിയുടെ ചരിത്രത്തില്‍ ഇത്തരം ഒരു കുതിച്ചുചാട്ടം നാലര പതിറ്റാണ്ടിനിടയില്‍ ആദ്യമാണ്. പ്രതികൂല കാലാവസ്ഥയില്‍ അടുത്ത വര്‍ഷത്തെ വിളവ് കുറയുമെന്നതിനാൽ വില ഇനിയും ഉയാരാമെന്നും വ്യാപാരികൾ പറയുന്നു. 

കാപ്പി കൃഷി മുൻപത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു.
മലബാര്‍ മേഖലകളില്‍ വ്യാപകമായി കാപ്പി  വെട്ടിമാറ്റി ഏലം കൃഷി ആരംഭിച്ചു. ഇതോടെ കാപ്പിക്കുരുവിന്റെ ഉത്പാദനത്തില്‍ വലിയകുറവാണ് ഉണ്ടായത്. കോട്ടയം ജില്ലയില്‍ പാലാ, പിഴക്, ഈരാറ്റുപേട്ട, മണിമല മേഖലകളിലാണ് കാപ്പിക്കൃഷി കൂടുതലുള്ളത്. റബര്‍ തോട്ടങ്ങളില്‍ ഇടവിളയായാണ് കൃഷി.

കാലാവസ്ഥാ വ്യതിയാവും കാപ്പിക്കുരുവിന്റെ ഉത്പാദനം കുറയാന്‍ കാരണമായി. കാപ്പിക്കുരു ഉണ്ടാകുന്ന സമയത്ത് മഴയുണ്ടായതാണ് തിരിച്ചടിയായത്. മുന്‍പ് കാപ്പിക്കുരു പൊടിച്ചുനല്‍കുന്ന നിരവധി മില്ലുകള്‍ ജില്ലയില്‍ വിവിധയിടങ്ങളിലുണ്ടായിരുന്നെങ്കിലും ഇന്നില്ല.

നാടന്‍ കാപ്പിക്കുരു കിട്ടാനില്ലാത്തതിനാല്‍ ഉയരം കുറഞ്ഞ റോബസ്റ്റ ഇനമാണ് കൃഷി ചെയ്യുന്നത്. പക്ഷേ, വില വര്‍ധനയിലെ നേട്ടം കഷകര്‍ക്കില്ല. ഓഫ് സീസണായതിനാല്‍ കേരളത്തിലെ കാപ്പിക്കര്‍ഷകരുടെ കൈവശം പഴയ ചരക്ക് കാര്യമായില്ലെന്നതാണ് തിരിച്ചടിയായത്.

Advertisment